ഹജ്ജ് തീർത്ഥാടകർക്ക് സൈബർ സുരക്ഷാ അവബോധവുമായി സൗദി; പ്രത്യേക പ്രദർശനം ആരംഭിച്ചു

ജിദ്ദ എയര്‍പോര്‍ട്ട്‌സ് കമ്പനിയുമായി സഹകരിച്ചാണ് പദ്ധതി നടപ്പിലാക്കുന്നത്

ഹജ്ജ് തീർത്ഥാടകർക്ക് സൈബർ സുരക്ഷാ അവബോധവുമായി സൗദി; പ്രത്യേക പ്രദർശനം ആരംഭിച്ചു
dot image

സൗദിയില്‍ ഹജ്ജ് തീര്‍ത്ഥാടകര്‍ക്ക് സൈബര്‍ സുരക്ഷാ അവബോധം നല്‍കുന്നതിനായി പ്രത്യേക പ്രദര്‍ശനം ആരംഭിച്ചു. ജിദ്ദ കിങ് അബ്ദുല്‍ അസീസ് രാജ്യന്തര വിമാന താവളത്തിലെ ഹജ്ജ്-ഉംറ ടെര്‍മിനലിലാണ് പ്രദര്‍ശനം ഒരുക്കിയിരിക്കുന്നത്. ഹജ്ജ് തീര്‍ത്ഥാടകരില്‍ നൂതനമായ ആശയ വിനിമയ രീതികളിലൂടെ ഉയര്‍ന്ന നിലവാരത്തിലുള്ള സൈബര്‍ സുരക്ഷാ അവബോധം വളര്‍ത്തിയെടുക്കുക എന്ന ലക്ഷ്യത്തോടെയാണ് പ്രദര്‍ശനം ഒരുക്കിയിരിക്കുന്നത്. ഈ വര്‍ഷത്തെ ഹജ്ജ് സീസണിനോടനുബന്ധിച്ച് നടപ്പിലാക്കുന്ന സൈബര്‍ സുരക്ഷ ശക്തിപ്പെടുത്തല്‍ പദ്ധതിയുടെ ഭാഗമായാണ് ഈ സംരംഭം.

ജിദ്ദ എയര്‍പോര്‍ട്ട്‌സ് കമ്പനിയുമായി സഹകരിച്ചാണ് പദ്ധതി നടപ്പിലാക്കുന്നത്. തീര്‍ത്ഥാടകര്‍ക്ക് ഏറ്റവും മികച്ച സേവനങ്ങള്‍ നല്‍കുവാന്‍ ലഭ്യമായ എല്ലാ സൗകര്യങ്ങളും വിനിയോഗിക്കുന്നതിനുള്ള ദേശീയ ശ്രമങ്ങളുടെ ഭാഗമായാണ് സംരഭമെന്ന അധികൃതര്‍ അറിയിച്ചു. സൈബര്‍ ലോകത്തിലെ പുതിയ ഭീഷണികളെ എങ്ങിനെ നേരിടാം എന്നതിനെ കുറിച്ച് പ്രദര്‍ശനത്തില്‍ വിശദമായി പ്രതിപാദിക്കുന്നു.

ഇതിന് പുറമെ സുരക്ഷാ അപ്ഡേറ്റുകളുടെ ആവശ്യകത, വിവിധ രീതിയിലുള്ള സൈബര്‍ തട്ടിപ്പുകള്‍ തിരിച്ചറിയാനുള്ള മാര്‍ഗങ്ങള്‍, സോഷ്യല്‍ എഞ്ചിനീയറിംഗ് തന്ത്രങ്ങള്‍, ആപ്പ്‌ളിക്കേഷന്‍ സുരക്ഷ തുടങ്ങിയ വിഷയങ്ങള്‍ പ്രദര്‍ശനത്തില്‍ പ്രത്യേകമായി അവതരിപ്പിക്കുന്നു. വിവിധ ഭാഷകളില്‍ തയ്യാറാക്കിയ മാര്‍ഗനിര്‍ദേശങ്ങളും ലഘുലേഖകളും ഇവിടെ വിതരണം ചെയ്യുന്നുണ്ട്. തീര്‍ത്ഥാടകര്‍ക്ക് സുരക്ഷിതമായ ഡിജിറ്റല്‍ അനുഭവം ഉറപ്പാക്കാന്‍ ഇത് സഹായകരമാകുമെന്നണ് പ്രതീക്ഷ.

Content Highlights: Saudi Arabia has introduced a dedicated cybersecurity awareness exhibition aimed at Hajj pilgrims. The initiative focuses on educating visitors about online threats, fraud prevention, and safe digital practices during the pilgrimage season.

dot image
To advertise here,contact us
dot image