വർക്കലയിൽ ക്ഷേത്രക്കുളത്തിൽ കുളിക്കാനിറങ്ങിയ ജാർഖണ്ഡ് സ്വദേശി മുങ്ങി മരിച്ചു

കുളത്തിൽ നീന്തുന്നതിനിടെ സുനിൽ മുങ്ങിപ്പോകുകയായിരുന്നു

വർക്കലയിൽ ക്ഷേത്രക്കുളത്തിൽ കുളിക്കാനിറങ്ങിയ ജാർഖണ്ഡ് സ്വദേശി മുങ്ങി മരിച്ചു
dot image

തിരുവനന്തപുരം: തിരുവനന്തപുരത്ത് ക്ഷേത്രക്കുളത്തിൽ കുളിക്കാനിറങ്ങിയ യുവാവ് മുങ്ങി മരിച്ചു. ജാർഖണ്ഡ് സ്വദേശി സുനിൽ മാഹ്തോ (22) ആണ് മരിച്ചത്. വർക്കല ജനാർദ്ദനസ്വാമി ക്ഷേത്രക്കുളത്തിലാണ് അപകടം നടന്നത്.

അഞ്ച് ജാർഖണ്ഡ് സ്വദേശികളാണ് വർക്കല ക്ഷേത്രകുളത്തിൽ കുളിക്കാൻ ഇറങ്ങിയത്. ആറ്റിങ്ങലിലെ ഹോട്ടൽ ജീവനക്കാരൻ ആണ് സുനിൽ. കുളത്തിൽ നീന്തുന്നതിനിടെ സുനിൽ മുങ്ങിപ്പോകുകയായിരുന്നു. ഫയർ ഫോഴ്സ് എത്തി മൃതദേഹം പുറത്തെടുത്തു.

Content Highlight : A young man drowned while bathing in a temple pond in Thiruvananthapuram

dot image
To advertise here,contact us
dot image