

കളിക്കളത്തിലേക്കിറങ്ങുമ്പോള്‍ സണ്‍റൈസേഴ്‌സ് ഹൈദരാബാദിന് ഒരൊറ്റ ലക്ഷ്യം മാത്രമാകും മുന്നിലുള്ളത്, ഒന്നാം സ്ഥാനം. പഞ്ചാബ് കിങ്‌സിനാകട്ടെ, ഒന്നാം സ്ഥാനം വിട്ടുകൊടുക്കില്ലെന്ന വാശിയും. ആവേശപ്പോരാട്ടം രാത്രി 7.30ന് ഹൈദരാബാദിലെ രാജീവ് ഗാന്ധി അന്താരാഷ്ട്ര ക്രിക്കറ്റ് സ്‌റ്റേഡിയത്തില്‍.
അവസാന അഞ്ചുമത്സരത്തില്‍ നാലിലും ജയിച്ച ഹൈദരാബാദ് മികച്ച പ്രതീക്ഷയിലാണ്. പക്ഷെ, കൊല്‍ക്കത്ത നൈറ്റ് റൈഡേഴ്‌സിനോട് തോറ്റു. അഭിഷേക് ശര്‍മ, ട്രാവിസ് ഹെഡ്, ഇഷാന്‍കിഷന്‍, ഹെന്റിച്ച് ക്ലാസന്‍ തുടങ്ങിയവരുടെ ബാറ്റിങ് മികവാണ് ഹൈദാരാബാദിന്റെ പ്രതീക്ഷ. പാറ്റ് കമിന്‍സിന്റെ സാന്നിധ്യം കൂടിയായതോടെ ഹൈദരാബാദ് നിറഞ്ഞ പ്രതീക്ഷയിലാണ്.
ബൗളിങ്ങില്‍ പാറ്റ് കമിന്‍സും പ്രഫുല്‍ ഹിംഗെയും ഇഷാന്‍ മലിംഗയും സാകിബ് ഹുസൈനുമെല്ലാം തിളങ്ങുമെന്നതാണ് സണ്‍റൈസേഴ്‌സിന്റെ പ്രതീക്ഷ. കൊല്‍ക്കത്തയ്‌ക്കെതിരെ അഭിഷേക് ശര്‍മയുടെ പ്രകടനം നിരാശപ്പെടുത്തിയിരുന്നു. ക്ലാസനും ഭേദപ്പെട്ട നിലയിലെത്തിയില്ല. ഇതാണ് റണ്‍സെടുക്കുന്നതിന് തിരിച്ചടിയായത്. ഹൈദരാബാദിലെ മത്സരത്തില്‍ ബൗളര്‍മാരും അടി വാങ്ങിയതാണ് തോല്‍വിയിലെത്തിച്ചത്.
മികച്ച പ്രകടനം നടത്തിവരവെയാണ് പഞ്ചാബ് കിങ്‌സിന്റെ തകര്‍ച്ച. അവസാന രണ്ടുമത്സരവും ടീം തോറ്റു. രാജസ്ഥാന്‍ റോയല്‍സിനോടും ഗുജറാത്ത് ടൈറ്റന്‍സിനോടുമാണ് തോറ്റത്. ശ്രേയസ് അയ്യരുടെ കീഴില്‍ ടീം ഇന്നത്തെ മത്സരത്തിലേക്ക് തിരിച്ചെത്തുമെന്നാണ് പ്രതീക്ഷിക്കുന്നത്. പ്രഭ്‌സിമ്രാന്‍ സിങ്, പ്രിയാന്‍ഷ് ആര്യ, കൂപ്പര്‍ കനോലി, മാര്‍ക്കസ് സ്‌റ്റോയിനിസ് എന്നിവരിലാണ് ടീമിന്റെ പ്രതീക്ഷ. കഴിഞ്ഞമത്സരത്തില്‍ യുസ്വേന്ദ്ര ചാഹല്‍, ഹര്‍പ്രീത് ബ്രാര്‍ എന്നിവരുടെ ബൗളിങ് മികവും ടീമിന് ഗുണമാകും.
content highlights: Will Punjab retain the top spot or lose it? To be known today