

നമ്മുടെ ആരോഗ്യം മോശമാകുമ്പോള്‍ ശരീരം ചില മുന്നറിയിപ്പുകള്‍ നല്‍കുന്നുണ്ട്. പാദങ്ങളും ആരോഗ്യ പ്രശ്‌നങ്ങളെക്കുറിച്ച് പല മുന്നറിയിപ്പ് ലക്ഷണങ്ങളും നല്‍കുന്നുണ്ട്. ഓരോ പാദത്തിലും 26 അസ്ഥികളും 100ല്‍ അധികം പേശികളും ടെന്‍ഡോണുകളും, ലിഗമെന്റുകളും ഉണ്ട്. അവയെല്ലാം സന്തുലിതാവസ്ഥയും ചലനവും നിലനിര്‍ത്താന്‍ ഒരുമിച്ച് പ്രവര്‍ത്തിക്കുന്നു.


പ്രമേഹമുള്ളവരില്‍ ലക്ഷണങ്ങള്‍ കൂടുതല്‍ ഗുരുതരമായേക്കാം. പ്രമേഹം ഉള്ളവരില്‍ നാഡികളുടെ തകരാറ്, രക്തവിതരണം കുറയല്‍, പാദത്തിലെ വൈകല്യങ്ങള്‍, കാലിലെ ശ്രദ്ധിക്കപ്പെടാത്ത പരിക്കുകള്‍, അണുബാധകള്‍, ഉണങ്ങാത്ത മുറിവുകള്‍ എന്നിവയിലേക്ക് നയിക്കുന്നു. ഈ ലക്ഷണങ്ങള്‍ അവഗണിച്ചാല്‍ അവസ്ഥ മോശമാവുകയും ചിലപ്പോള്‍ കാല്‍ മുറിച്ച് മാറ്റേണ്ടി വരികയും ചെയ്‌തേക്കാം. ഇന്ത്യന്‍ ജേണല്‍ ഓഫ് എന്‍ഡോക്രൈനോളജി ആന്‍ഡ് മെറ്റബോളിസത്തില്‍ പ്രസിദ്ധീകരിച്ച ഒരു പഠനത്തില്‍, ഇന്ത്യയില്‍ പ്രമേഹ രോഗികള്‍ എങ്ങനെ വര്‍ധിച്ചുവരുന്നു എന്നത് മനസിലാക്കിത്തരുന്നു.

കാലിലെ പ്രശ്‌നങ്ങള്‍ എപ്പോഴും വാര്‍ധക്യവുമായി ബന്ധപ്പെട്ട് ഉണ്ടാകുന്നതല്ല. ജീവിതശൈലി മാറ്റങ്ങളും ഇതിന് ഒരു പ്രധാന പങ്ക് വഹിക്കുന്നു.

ലക്ഷണങ്ങള്‍ ആരംഭിക്കുമ്പോള്‍ത്തന്നെ പരിചരണം ലഭിച്ചില്ലെങ്കില്‍ ചെറിയ പ്രശ്‌നങ്ങള്‍ ഗുരുതര പ്രശ്‌നങ്ങള്‍ക്ക് വഴിതെളിക്കുന്നു. ഉദാഹരണത്തിന്
മുറിവുകള്‍, നീര്‍വീക്കം, നിറവ്യത്യാസം തുടങ്ങിയ ലക്ഷണങ്ങള്‍ ശ്രദ്ധിയില്‍പ്പെട്ടാല്‍ ഒരു ഡോക്ടറുടെ സേവനം തേടേണ്ടത് അത്യാവശ്യമാണ്.
(ഈ ലേഖനം വിവരങ്ങള്‍ നല്‍കുന്നതിന് വേണ്ടി മാത്രമുള്ളതാണ്. ആരോഗ്യ സംബന്ധമായ പ്രശ്‌നങ്ങള്‍ക്ക് ഒരു ഡോക്ടറുടെ സേവനം തേടേണ്ടത് അത്യാവശ്യമാണ്)
Content Highlights : Our bodies give us warning signs when our health is deteriorating. Our feet also give us many warning signs of health problems.