മാസ്റ്റര്‍ പ്ലാനുമായി ജോര്‍ജ്ജ് പീറ്റര്‍ വീണ്ടും! 'മാര്‍ക്കോ' യും 'കാട്ടാളനും' തമ്മിലുള്ള ആ രഹസ്യമെന്ത്?

'ക്യൂബ്‌സ് യൂണിവേഴ്‌സിനെ പറ്റി സോഷ്യല്‍ മീഡിയയില്‍ ചര്‍ച്ചകള്‍ കൊഴുക്കുന്നു

മാസ്റ്റര്‍ പ്ലാനുമായി ജോര്‍ജ്ജ് പീറ്റര്‍ വീണ്ടും! 'മാര്‍ക്കോ' യും 'കാട്ടാളനും' തമ്മിലുള്ള ആ രഹസ്യമെന്ത്?
dot image

ക്യൂബ്‌സ് എന്റര്‍ടെയ്ന്‍മെന്റ്‌സിന്റെ ബാനറില്‍ മലയാളത്തിലെ ഏറ്റവും വയലന്‍സ് നിറഞ്ഞ സിനിമയെന്ന വിശേഷണവുമായെത്തിയ 'മാര്‍ക്കോ' എന്ന സൂപ്പര്‍ഹിറ്റ് ചിത്രത്തിന് ശേഷം ആന്റണി വര്‍ഗീസ് പെപ്പെ, ദുഷാര വിജയന്‍, സുനില്‍, കബീര്‍ സിംഗ് എന്നിവരെ കേന്ദ്ര കഥാപാത്രങ്ങളാക്കി ഷരീഫ് മുഹമ്മദ് നിര്‍മ്മിച്ച് പോള്‍ ജോര്‍ജ്ജ് സംവിധാനം ചെയ്യുന്ന 'കാട്ടാളന്‍' സിനിമയിലെ സിദ്ദിഖിന്റെ ക്യാരക്ടര്‍ പോസ്റ്റര്‍ പുറത്ത്. മലയാള സിനിമയിലെ എക്കാലത്തെയും മാസ്സ് വില്ലന്‍ എന്ന ഇമേജുള്ള സിദ്ദിഖ് വീണ്ടും സ്‌ക്രീനില്‍ തീ പടര്‍ത്താന്‍ എത്തുമ്പോള്‍ പ്രേക്ഷകര്‍ ഏറെ പ്രതീക്ഷയിലാണ്. ചിത്രത്തിലെ സിദ്ദിഖിന്റെ ലുക്കും പേരും കാരണം ഒരു ക്യാരക്ടര്‍ പോസ്റ്റര്‍ എന്നതിലുപരി ആരാധകര്‍ക്കിടയില്‍ വലിയ ചര്‍ച്ചകള്‍ക്കാണ് ഇത് വഴിമരുന്നിട്ടിരിക്കുന്നത്. മെയ് 28നാണ് സിനിമയുടെ വേള്‍ഡ് വൈഡ് റിലീസ്.

ഉണ്ണി മുകുന്ദന്‍ തകര്‍ത്താടിയ 'മാര്‍ക്കോ'യിലെ അഡാട്ട് ജോര്‍ജ്ജ് പീറ്റര്‍ എന്ന സിദ്ദിഖിന്റെ കഥാപാത്രത്തിന് പുതിയ ചിത്രമായ 'കാട്ടാളനി'-ല്‍ എന്ത് പങ്കാണുള്ളത് എന്നതാണ് സോഷ്യല്‍ മീഡിയയിലെ പ്രധാന ചോദ്യം. മാര്‍ക്കോയുടെ സഹോദരനും അഡാട്ട് കുടുംബത്തിന്റെ അമരക്കാരനുമായ ജോര്‍ജ്ജ്, കാട്ടാളന്റെ ലോകത്ത് പ്രത്യക്ഷപ്പെടുമോ? ക്യാരക്ടര്‍ പോസ്റ്റര്‍ റിലീസോടെ എങ്ങും ചൂടുപിടിച്ച ചര്‍ച്ചകള്‍ തുടങ്ങി കഴിഞ്ഞു. ഹനീഫ് അദേനിയുടെ 'മാര്‍ക്കോ' നിര്‍മ്മിച്ച ക്യൂബ്‌സ് എന്റര്‍ടെയ്ന്‍മെന്റ്‌സ് തന്നെയാണ് ആന്റണി വര്‍ഗീസ് പെപ്പെ നായകനാകുന്ന 'കാട്ടാളനും' നിര്‍മ്മിക്കുന്നത് എന്നതിനാല്‍ തന്നെ 'ക്യൂബ്‌സ് യൂണിവേഴ്‌സി'നെ ചുറ്റിപറ്റി പുതിയ സിനിമാറ്റിക് വേള്‍ഡിനെ കുറിച്ചുള്ള സൂചനകള്‍ പുറത്തുവന്നുകൊണ്ടിരിക്കുകയാണ്.

മാര്‍ക്കോയും കാട്ടാളനും തമ്മില്‍ ബന്ധമുണ്ടാകുമോ? ജോര്‍ജ്ജ് എന്ന സിദ്ദിഖ് കഥാപാത്രം രണ്ട് സിനിമകളെയും തമ്മില്‍ ബന്ധിപ്പിക്കുന്ന കണ്ണിയാണോ? ആന്റണി വര്‍ഗീസും ഉണ്ണി മുകുന്ദനും മുഖാമുഖം വരുമോ? 'മാര്‍ക്കോ'യിലെ വയലന്‍സ് മോഡ് 'കാട്ടാളനിലും' ഉണ്ടാകുമെന്ന സൂചനകള്‍ റിലീസ് ചെയ്ത ടീസറുകളില്‍ നിന്ന് വ്യക്തമായിരുന്നു. ഇപ്പോഴിതാ യൂണിവേഴ്‌സിനെ പറ്റിയുള്ള ചര്‍ച്ചകളും തുടങ്ങി കഴിഞ്ഞു.

ടി സീരീസാണ് സിനിമയുടെ മ്യൂസിക് റൈറ്റ്‌സ് സ്വന്തമാക്കിയിരിക്കുന്നത്. ഷിമാരൂ ആണ് ഡിജിറ്റല്‍ ആന്‍ഡ് സാറ്റലൈറ്റ് ഡിസിട്രിബ്യൂട്ടര്‍ പാര്‍ട്‌നര്‍. . 'കെ.ജി.എഫ്', 'കാന്താര' തുടങ്ങിയ ബ്രഹ്‌മാണ്ഡ ചിത്രങ്ങളുടെ നിര്‍മ്മാതാക്കളായ ഹോംബാലെ ഫിലിംസാണ് ചിത്രത്തിന്റെ കര്‍ണാടകയിലെ തിയേറ്റര്‍ വിതരണാവകാശം റെക്കോര്‍ഡ് തുകയ്ക്ക് സ്വന്തമാക്കിയിരിക്കുന്നത്. ഫിലിം ഡിസ്ട്രിബ്യൂഷന്‍ രംഗത്തെ അതികായരായ ഫാര്‍സ് ഫിലിംസാണ് 'കാട്ടാളന്‍' സിനിമയുടെ ഓവര്‍സീസ് ഡിസ്ട്രിബ്യൂഷന്‍ വിതരണാവകാശം സ്വന്തമാക്കിയിരിക്കുന്നത്.

നവാഗതനായ പോള്‍ ജോര്‍ജ്ജ് സംവിധാനം നിര്‍വ്വഹിക്കുന്ന ചിത്രം വമ്പന്‍ സാങ്കേതിക മികവോടെയും വന്‍ ബഡ്ജറ്റോടെയും എത്തുന്ന ചിത്രം മലയാളത്തിലെ തന്നെ മികച്ചൊരു ദൃശ്യ വിസ്മയം തന്നെ ആകുമെന്നാണ് ഏവരും പ്രതീക്ഷിക്കുന്നത്. തമിഴ് സിനിമാ ലോകത്ത് ശ്രദ്ധേയമായ കഥാപാത്രങ്ങളിലൂടെ തന്റേതായ ഇടം നേടിയെടുത്ത ദുഷാര വിജയനാണ് ചിത്രത്തിലെ നായികയായെത്തുന്നത്. ആന്റണി വര്‍ഗ്ഗീസ് പെപ്പെ നായകനായെത്തുന്ന ചിത്രത്തില്‍ മലയാളത്തില്‍ നിന്നുള്ളവരും പാന്‍ ഇന്ത്യന്‍ താരങ്ങളും അടക്കം വലിയൊരു താരനിരയാണ് ചിത്രത്തില്‍ ഒരുമിക്കുന്നത്.

പാന്‍ ഇന്ത്യന്‍ താരങ്ങളായ സുനില്‍, കബീര്‍ ദുഹാന്‍ സിങ് എന്നിവരും ജഗദീഷ്, സിദ്ധിഖ്, ആന്‍സണ്‍ പോള്‍, രാജ് തിരണ്‍ദാസു, ഷോണ്‍ ജോയ്, റാപ്പര്‍ ബേബി ജീന്‍, ഹനാന്‍ ഷാ, കില്‍ താരം പാര്‍ത്ഥ് തീവാരി, 'ലോക' ഫെയിം ഷിബിന്‍ എസ്. രാഘവ്, ഹിപ്സ്റ്റര്‍ പ്രണവ് രാജ്, കോള്‍ മീ വെനം തുടങ്ങി വലിയൊരു താരനിരയാണ് ചിത്രത്തില്‍ ഒരുമിക്കുന്നത്.

സിനിമയുടെ രചന നിര്‍വ്വഹിച്ചിരിക്കുന്നത് പോള്‍ ജോര്‍ജ്, ജോബി വര്‍ഗ്ഗീസ്, ജെറോ ജേക്കബ് എന്നിവരാണ്. സംഭാഷണം ഒരുക്കുന്നത് ബിഗ് ബി, ചാപ്പ കുരിശ്, മുന്നറിയിപ്പ്, ചാര്‍ലി തുടങ്ങിയ സിനിമകളിലൂടെ ശ്രദ്ധേയനായ എഴുത്തുകാരന്‍ ഉണ്ണി ആറാണ്. എഡിറ്റിംഗ് നിര്‍വ്വഹിക്കുന്നത് മലയാളത്തിലെ ശ്രദ്ധേയനായ എഡിറ്റര്‍ ഷമീര്‍ മുഹമ്മദ് ആണ്. വേറിട്ട ഗാനങ്ങളൊരുക്കി ചുരുങ്ങിയ കാലം കൊണ്ട് സംഗീത ലോകത്ത് ശ്രദ്ധേയനായ നിഹാല്‍ സാദിഖ് 'കാട്ടാളന് ' വേണ്ടി ഒരു ഇലക്ട്രിഫൈയിങ് പ്രൊമോ ഗാനം ഒരുക്കുന്നുമുണ്ട്. ഐഡന്റ് ലാബ്‌സ് ആണ് ടൈറ്റില്‍ ഗ്രാഫിക്‌സ്. അഡീഷണല്‍ സോങ്ങ്: ബി. അജനീഷ് ലോക്നാഥ്, ഡിഒപി: രെണദേവ്, അഡീഷണല്‍ ഡിഒപി: ചന്ദ്രു സെല്‍വരാജ്, സുദീപ് എളമണ്‍, ഓഡിയോഗ്രഫി: എം.ആര്‍ രാജാകൃഷ്ണന്‍, പ്രൊഡക്ഷന്‍ ഡിസൈനര്‍: സുനില്‍ ദാസ്, ക്രിയേറ്റീവ് പ്രൊഡ്യൂസര്‍: ഡിപില്‍ ദേവ്, എക്‌സിക്യുട്ടീവ് പ്രൊഡ്യൂസര്‍: ജുമാന ഷെരീഫ്, പ്രൊഡക്ഷന്‍ കണ്‍ട്രോളര്‍: ദീപക് പരമേശ്വരന്‍, സൗണ്ട് ഡിസൈനര്‍: കിഷാന്‍, കോസ്റ്റ്യൂം: ധന്യ ബാലകൃഷ്ണന്‍, മേക്കപ്പ്: റോണക്‌സ് സേവ്യര്‍, സ്റ്റില്‍സ്: അമല്‍ സി സദര്‍, കോറിയോഗ്രാഫര്‍: ഷെരീഫ്, സ്റ്റണ്ട് സന്തോഷ് മാസ്റ്റര്‍, ഗാനരചന: വിനായക് ശശികുമാര്‍, സുഹൈല്‍ കോയ, ചീഫ് അസ്സോസിയേറ്റ്: രാജേഷ് ഭാസ്‌കര്‍, വിഎഫ്എക്‌സ്: ത്രീഡിഎസ്, അഡീഷണല്‍ സോങ്ങ്: ബി. അജനീഷ് ലോക്നാഥ് , ഡിജിറ്റല്‍ മാര്‍ക്കറ്റിംഗ്: ഒബ്‌സിക്യൂറ എന്റര്‍ടെയ്ന്‍മെന്റ്‌സ്, പി ആര്‍ ആന്‍ഡ് മാര്‍ക്കറ്റിംഗ്: വൈശാഖ് സി വടക്കേവീട്, ജിനു അനില്‍കുമാര്‍, പിആര്‍ഒ: ആതിര ദില്‍ജിത്ത്.

Content Highlights: social media discussed about cube universe and connection of kattalan and marco movies

dot image
To advertise here,contact us
dot image