ഖത്തറിൽ വ്യോമ ​ഗതാ​ഗതം സാധാരണ നിലയിലേക്ക്; വിമാന സർവീസുകൾ പുനരാരംഭിച്ച് കമ്പനികൾ

ഇന്ത്യയില്‍ നിന്നുള്ള എയര്‍ ഇന്ത്യയും ഇന്‍ഡിഗോയും ഉള്‍പ്പെടെയുള്ള വിമാന കമ്പനികളും വൈകാതെ സര്‍വീസ് പുനരാരംഭിച്ചേക്കും

ഖത്തറിൽ വ്യോമ ​ഗതാ​ഗതം സാധാരണ നിലയിലേക്ക്; വിമാന സർവീസുകൾ പുനരാരംഭിച്ച് കമ്പനികൾ
dot image

ഖത്തറിലെ ഹമദ് അന്താരാഷ്ട്ര വിമാനത്താവളത്തില്‍ നിന്നുള്ള സര്‍വീസുകള്‍ വര്‍ദ്ധിപ്പിക്കുന്നു. ഫ്‌ളൈ ദുബായ്, എയര്‍ അറേബ്യ, ഒമാന്‍ എയര്‍ തുടങ്ങിയ വിദേശ വിമാന കമ്പനികള്‍ സര്‍വീസ് പുനരാരംഭിച്ചു. വരും ദിവസങ്ങളില്‍ ഇന്ത്യന്‍ വിമാന കമ്പനികള്‍ ഉള്‍പ്പെടെ ദോഹയില്‍ നിന്നുള്ള സര്‍വീസിന് തുടക്കം കുറിക്കും.

വ്യോമ ഗതാഗതം സാധാരണ നിലയില്‍ എത്തിയതിന് പിന്നാലെയാണ് ഖത്തറില്‍ നിന്ന് വിദേശ വിമാന കമ്പനികളുടെ സര്‍വീസുകള്‍ ഘട്ടം ഘട്ടമായി പുനരാരംഭിക്കുന്നത്. ചൊവ്വാഴ്ച മുതല്‍ ഫ്‌ളൈ ദുബായ് ഹമദ് അന്താരാഷ്ട വിമാനത്താവളത്തില്‍ നിന്നുള്ള സര്‍വീസുകള്‍ പുനരാരംഭിച്ചു. ഇന്നലെ മുതല്‍ എയര്‍ അറേബയും ഇന്ന് ഒമാന്‍ എയര്‍ ഉള്‍പ്പെടെയുളള വിമാനകമ്പികളും സര്‍വീസിന് തുടക്കം കുറിച്ചു. ഈ മാസം 26ന് മിഡില്‍ ഈസ്റ്റ് എയര്‍ലൈന്‍സും 28ന് ഹിമാലയ എയര്‍ലൈന്‍ന്‍സും വീണ്ടും തിരിച്ചെത്തും. ഹമദ് അന്താരാഷ്ട്ര വിമാനത്താവളം വഴി വിദേശ വിമാനകമ്പനികള്‍ക്ക് സര്‍വീസ് നടത്താന്‍ സിവില്‍ ഏവിയേഷന്‍ അതോറിറ്റി അനുമതി നല്‍കിയതതിന് പിന്നാലെ കൂടുതല്‍ വിമാനങ്ങള്‍ പറന്നു തുടങ്ങുന്നത്.

സിവില്‍ ഏവിയേഷന്‍ അതോറിറ്റിയുടെ ഏകോപനത്തിലൂടെ പ്രത്യേക കോറിഡോര്‍ വഴിയാണ് സര്‍വീസുകള്‍ ക്രമീകരിച്ചിരിക്കുന്നത്. ഇന്ത്യയില്‍ നിന്നുള്ള എയര്‍ ഇന്ത്യയും ഇന്‍ഡിഗോയും ഉള്‍പ്പെടെയുള്ള വിമാന കമ്പനികളും വൈകാതെ സര്‍വീസ് പുനരാരംഭിച്ചേക്കും. കൂടുതല്‍ വിമാനങ്ങള്‍ എത്തുന്നതോടെ ഉയര്‍ന്ന വിമാന ടിക്കറ്റ് നിരക്കില്‍ കുറവ് ഉണ്ടാകുമെന്നാണ് പ്രവാസികള്‍ ഉള്‍പ്പെടെയുള്ളവരുടെ പ്രതീക്ഷ. യാത്രാ നടപടികള്‍ എളുപ്പമാക്കുന്നതിനായി പ്രത്യേക ക്രമീകണങ്ങളും ഹമദ് അന്താരാഷ്ട്ര വിമാനത്താവളത്തില്‍ ഏര്‍പ്പെടുത്തിയിട്ടുണ്ട്.

നിലവിലെ സാഹചര്യത്തില്‍ വിമാനങ്ങളുടെ സമയക്രമത്തില്‍ മാറ്റം വരാന്‍ സാധ്യതയുള്ളതിനായല്‍ എയര്‍പോര്‍ട്ടിലേക്ക് പുറപ്പെടുന്നതിന് മുമ്പ് യാത്രക്കാര്‍ സ്റ്റാറ്റസ് പരിശോധിക്കണമെന്ന് വിവിധ എയര്‍ലൈനുകള്‍ നിര്‍ദ്ദേശിച്ചു. ടിക്കറ്റ് റീ ബുക്കിംഗ്, റീഫണ്ട്, ഫ്‌ളൈറ്റ് ഷെഡ്യൂളിലെ മാറ്റങ്ങള്‍ എന്നിവ ഉള്‍പ്പെടെയുള്ള വിവരങ്ങള്‍ യാത്രക്കാര്‍ക്ക് ലഭ്യമാക്കുന്നതിനായി വിപുലമായ ക്രമീകരണവും ഏര്‍പ്പെടുത്തിയിട്ടുണ്ട്.

Content Highlights: Air traffic in Qatar has returned to normal with airlines resuming services and Hamad International Airport operations stabilising after disruptions.

dot image
To advertise here,contact us
dot image