ഹജ്ജ് സീസണിന് മുന്നോടിയായി ഏർപ്പെടുത്തിയ നിയന്ത്രണങ്ങൾ തിരിച്ചടിയായി; മലയാളികൾ ഉൾപ്പെടെ സൗദിയിൽ കുടുങ്ങി

കാലാവധി അവസാനിച്ചതോടെ കനത്ത പിഴയും നാടുകടത്തല്‍ ഉള്‍പ്പെടെയുള്ള നടപടികളും നേരിടേണ്ടി വരുമെന്ന ആശങ്കയിലാണ് വലിയൊരു വിഭാഗം സന്ദർശകർ

ഹജ്ജ് സീസണിന് മുന്നോടിയായി ഏർപ്പെടുത്തിയ നിയന്ത്രണങ്ങൾ തിരിച്ചടിയായി; മലയാളികൾ ഉൾപ്പെടെ സൗദിയിൽ കുടുങ്ങി
dot image

ഹജ്ജ് സീസണിന് മുന്നോടിയായി സൗദി അറേബ്യ ഏര്‍പ്പെടുത്തിയ വിസ നിയന്ത്രണങ്ങള്‍ക്കിടെ വിമാന ടിക്കറ്റ് ലഭ്യതക്കുറവും അമിത നിരക്കും കാരണം മലയാളികള്‍ ഉള്‍പ്പെടെ നിരവധി സന്ദര്‍ശകര്‍ സൗദിയില്‍ കുടുങ്ങി. ഉംറ വിസയില്‍ എത്തിയവര്‍ ഈ മാസം 18-ന് മുമ്പ് രാജ്യം വിടണമെന്നായിരുന്നു ഹംജ് ഉംറ മന്ത്രാലയം നിര്‍ദ്ദേശിച്ചത്.

കാലാവധി അവസാനിച്ചതോടെ കനത്ത പിഴയും നാടുകടത്തല്‍ ഉള്‍പ്പെടെയുള്ള നടപടികളും നേരിടേണ്ടി വരുമെന്ന ആശങ്കയിലാണ് വലിയൊരു വിഭാഗം സന്ദർശകർ. ഹജ്ജ് തീര്‍ത്ഥാടനം കൂടുതല്‍ സുഗമമാക്കുന്നതിന്റെ ഭാഗമായാണ് നിശ്ചിത കാലാവധിക്കുള്ളില്‍ ഉംറ വിസക്കാര്‍ രാജ്യം വിടണം എന്നതടക്കമുള്ള നിര്‍ദ്ദേശങ്ങള്‍ അധികൃതര്‍ പുറപ്പെടുവിച്ചത്. എന്നാല്‍ ഈ കാലയളവിനുള്ളില്‍ പിഴയില്ലാതെ മടങ്ങാനും വിസ ക്രമീകരിക്കാനും സൗകര്യമുണ്ടായിരുന്നെങ്കിലും മതിയായ വിമാന സര്‍വീസുകള്‍ ഇല്ലാത്തത് പലര്‍ക്കും തിരിച്ചടിയായി. പശ്ചിമേഷ്യയിലെ നിലവിലെ സംഘര്‍ഷാവസ്ഥയെത്തുടര്‍ന്ന് വിമാന സര്‍വീസുകള്‍ തടസ്സപ്പെട്ടതും പ്രതിസന്ധി വര്‍ദ്ധിപ്പിച്ചു.

Content Highlights: Pre-Hajj restrictions have led to unexpected difficulties, with several people including Malayalis reportedly stranded in Saudi Arabia, according to emerging reports.

dot image
To advertise here,contact us
dot image