സൗദി അറേബ്യയിൽ വിഷവാതകം ശ്വസിച്ച് മലയാളി മരിച്ചു

മലപ്പുറം വേങ്ങര നെടുംപറമ്പ് സ്വദേശി കാങ്കട കടവൻ ഈസ്മായിൽ (51) ആണ് മരിച്ചത്

സൗദി അറേബ്യയിൽ വിഷവാതകം ശ്വസിച്ച് മലയാളി മരിച്ചു
dot image

സൗദി അറേബ്യയിലെ റിയാദിൽ താമസസ്ഥലത്തെ പൈപ്പ് ലൈൻ വൃത്തിയാക്കാൻ ഉപയോഗിച്ച ആസിഡിൽ നിന്നുള്ള വിഷവാതകം ശ്വസിച്ച് മലയാളി മരിച്ചു. മലപ്പുറം വേങ്ങര നെടുംപറമ്പ് സ്വദേശി കാങ്കട കടവൻ ഈസ്മായിൽ (51) ആണ് മരിച്ചത്. റിയാദിലെ അസീസിയയിൽ താമസിക്കുകയായിരുന്ന ഇദ്ദേഹം മൻഫുഅ അൽഈമാൻ ആശുപത്രിയിൽ ചികിത്സയിലിരിക്കെയാണ് അന്തരിച്ചത്.

കഴിഞ്ഞ തിങ്കളാഴ്ചയായിരുന്നു ദാരുണമായ ഈ സംഭവം നടന്നത്. ഫ്ലാറ്റിലെ മലിനജല പൈപ്പ് ലൈൻ ശുദ്ധീകരിക്കുന്നതിനായി സൾഫ്യൂരിക് ആസിഡ് ഒഴിച്ചിരുന്നു. ഈ വിവരമറിയാതെ ബാത്‌റൂമിൽ പോയ ഈസ്മായിൽ, ആസിഡിൽ നിന്നുള്ള അതിശക്തമായ വിഷവാതകം ശ്വസിച്ച് ബോധരഹിതനാകുകയായിരുന്നു. ഉടൻ തന്നെ ആശുപത്രിയിൽ എത്തിച്ച് തീവ്രപരിചരണ വിഭാഗത്തിൽ ചികിത്സ നൽകിയെങ്കിലും പിറ്റേദിവസം മരണം സംഭവിക്കുകയായിരുന്നു.

Content Highlights: A Malayali worker tragically died in Saudi Arabia after inhaling toxic gas at his workplace. Authorities are investigating the incident to determine the cause.

dot image
To advertise here,contact us
dot image