

സംഘര്‍ഷ സാഹചര്യങ്ങള്‍ പരിഗണിച്ച് വിവിധ ഗള്‍ഫ് രാജ്യങ്ങളിലേക്കും വിദേശ നഗരങ്ങളിലേക്കും ഏര്‍പ്പെടുത്തിയിരുന്ന വിമാന സര്‍വീസുകളുടെ റദ്ദാക്കല്‍ സൗദി അറേബ്യന്‍ വിമാന കമ്പനിയായ സൗദിയ എയര്‍ലൈന്‍ വീണ്ടും നീട്ടി. കുവൈത്ത്, അബുദാബി, ദോഹ, ബഹ്റൈന്‍, അമ്മാന്‍ തുടങ്ങിയ ഗള്‍ഫ് രാജ്യങ്ങളിലേക്കുള്ള സര്‍വീസുകള്‍ വ്യാഴാഴ്ച വരെയും മോസ്‌കോ, പെഷവാര്‍ എന്നിവിടങ്ങളിലേക്കുള്ള സര്‍വീസുകള്‍ ഞായറാഴ്ച വരെയുമാണ് നിര്‍ത്തിവച്ചിരിക്കുന്നത്.
സാഹചര്യം നിരന്തരം നിരീക്ഷിച്ചുകൊണ്ട് ചില പ്രത്യേക സാഹചര്യങ്ങളില്‍ മാത്രമുള്ള സര്‍വീസുകള്‍ പ്രവര്‍ത്തിപ്പിക്കുമെന്ന് സൗദിയ എയര്‍ലൈന്‍ അറിയിച്ചു. യാത്രക്കാരുടെയും ജീവനക്കാരുടെയും സുരക്ഷയ്ക്കാണ് വലിയ മുന്‍ഗണന നല്‍കുന്നത്. സര്‍വീസുകള്‍ ഘട്ടം ഘട്ടമായി പുനരാരംഭിക്കുന്നതിനെക്കുറിച്ച് പഠിച്ചു വരികയാണെന്നും പുതിയ തീരുമാനങ്ങള്‍ ഉണ്ടാകുന്നതനുസരിച്ച് അറിയിപ്പുകള്‍ നല്‍കുമെന്നും കമ്പനി അറിയിച്ചു.
Content Highlights: Saudi Airlines extends flight cancellations amid West Asia tensions, urging passengers to check updates and make alternative travel plans due to security concerns.