സോളോ ഹിറ്റടിച്ച് രാധിക; 50 കോടി ക്ലബ്ബിൽ 'തായ്‌കിഴവി', ഗംഭീര അഭിപ്രായം

. രാധികയുടെ മികച്ച പ്രകടനം പ്രേക്ഷകരെയൊന്നാകെ വിസ്മയിപ്പിക്കുകയാണ്. ചിത്രത്തിൽ 80 വയസ്സുകാരിയുടെ റോളിലാണ് രാധിക എത്തുന്നത്.

സോളോ ഹിറ്റടിച്ച് രാധിക;  50 കോടി ക്ലബ്ബിൽ 'തായ്‌കിഴവി', ഗംഭീര അഭിപ്രായം
dot image

തമിഴ് സിനിമാലോകത്തെ ഇപ്പോഴത്തെ ചർച്ച മുഴുവൻ തായ്കിഴവി എന്ന ചിത്രത്തെ കുറിച്ചാണ്. സൂപ്പർതാരം ശിവകാർത്തികേയൻ നിർമിച്ച് ശിവകുമാർ മുരുകേശൻ സംവിധാനം ചെയ്ത ഈ കോമഡി ഡ്രാമ ചിത്രത്തിൽ രാധിക ശരത്കുമാറാണ് പ്രധാന കഥാപാത്രത്തെ അവതരിപ്പിച്ചിരിക്കുന്നത്. രാധികയുടെ മികച്ച പ്രകടനം പ്രേക്ഷകരെയൊന്നാകെ വിസ്മയിപ്പിക്കുകയാണ്. ചിത്രത്തിൽ 80 വയസ്സുകാരിയുടെ റോളിലാണ് രാധിക എത്തുന്നത്. പത്ത് ദിവസം കൊണ്ട് ആ​ഗോളതലത്തിൽ ചിത്രം 50 കോടി ക്ലബ്ബിൽ ഇടം പിടിച്ചിരിക്കുകയാണ്.

ആദ്യ ദിനം ചിത്രം 3 കോടിക്കടുത്ത് കളക്ഷൻ നേടിയിരുന്നു. പാഷൻ സ്റ്റുഡിയോസും ശിവകാർത്തികേയൻ പ്രൊഡക്ഷൻസും സംയുക്തമായാണ് ചിത്രം നിർമ്മിച്ചിരിക്കുന്നത്. ‘തായ് കിഴവി’യുടെ വലിയ വിജയത്തിന് പിന്നാലെ സംവിധായകൻ ശിവകുമാർ മുരുഗേശൻ ഒരുക്കുന്ന അടുത്ത ചിത്രത്തിൽ ശിവകാർത്തികേയൻ തന്നെയാണ് നായകൻ. ‘സേയോൺ’ എന്ന് പേരിട്ടിരിക്കുന്ന ഈ ബിഗ് ബജറ്റ് ചിത്രം നിർമ്മിക്കുന്നത് ഉലകനായകൻ കമൽ ഹാസനും ആർ. മഹേന്ദ്രനും ചേർന്നാണ്.

അതേസമയം, പണമിടപാടുകാരിയായ പാവുണുതായി എന്ന കഥാപാത്രമായാണ് രാധിക ചിത്രത്തിലെത്തിയത്. അത്യാഗ്രഹിയായ ആൺ മക്കൾ പാവുണുതായിയുടെ സ്വത്തുക്കൾ സ്വന്തം പേരിലേക്ക് മാറ്റാൻ ശ്രമിക്കുന്നതിനും അതിനെ എതിർക്കുന്നതുമാണ് ചിത്രം പറയുന്ന കഥ. സിംഗംപുലി, അരുൾദോസ്, മുനിഷ്കാന്ത്, ബാല ശരവണൻ എന്നിവരും തായ്കിഴവിയിൽ പ്രധാന വേഷത്തിൽ എത്തുന്നുണ്ട്.


Content Highlights:Thaikkizhavi has emerged as a major box office success, crossing the ₹50 crore mark. The film’s strong performance has placed Radhika Sarathkumar in the prestigious ₹50 crore club. The achievement has created buzz in the Tamil film industry, with fans and cinema circles celebrating the film’s commercial success.

dot image
To advertise here,contact us
dot image