

റിപ്പോര്‍ട്ടര്‍ ഓണ്‍ലൈന്‍ സര്‍വേയില്‍ മികച്ച എംഎല്‍എമാരില്‍ റേറ്റിങ്ങില്‍ മൂന്നാമതെത്തി കോന്നിയുടെ ജനപ്രതിനിധി കെ യു ജനീഷ് കുമാര്‍. അഴീക്കോട് എംഎല്‍എ കെ വി സുമേഷ് നാലാം റാങ്കും കരസ്ഥമാക്കി. മികച്ച മന്ത്രിയായി തെരഞ്ഞെടുക്കപ്പെട്ട വി ശിവന്‍കുട്ടിയാണ് റേറ്റിങ്ങില്‍ എട്ടാമത്. പുതുപ്പള്ളിയുടെ ചാണ്ടി ഉമ്മനും ഒമ്പതാം റാങ്കോടെ ആദ്യ പത്തില്‍ ഉള്‍പ്പെട്ടു. മുഖ്യമന്ത്രി പിണറായി വിജയനും 83.5 വോട്ട് നേടി ഒമ്പതാം റാങ്ക് പങ്കിടുന്നുണ്ട്. 140ല്‍ 48 എംഎല്‍എമാരുടെ റാങ്കിങ്ങാണ് സർവേ ഫലപ്രഖ്യാപനത്തിന്‍റെ രണ്ടാം ദിനമായ ഇന്ന് റിപ്പോര്‍ട്ടര്‍ ചാനല്‍ പുറത്ത് വിട്ടത്.
പ്രതിപക്ഷ നേതാവ് വി ഡി സതീശന്‍ 12ാം റാങ്കും പി കെ കുഞ്ഞാലിക്കുട്ടി 13ാം റാങ്കും കെപിസിസി പ്രസിഡന്റ് സണ്ണി ജോസഫ് 33ാം റാങ്കും നേടി. ശിവന്‍കുട്ടിയെ കൂടാതെ ജി ആര്‍ അനില്‍-14, വി എന്‍ വാസവന്‍- 17, പി രാജീവ്- 23, ഒ ആര്‍ കേളു- 31, ആര്‍ ബിന്ദു- 49, പി പ്രസാദ്- 59, വി അബ്ദുറഹിമാന്‍- 69, കെ കൃഷ്ണന്‍ കുട്ടി- 85, ചിഞ്ചുറാണി- 88 എന്നിങ്ങനെയാണ് മറ്റ് മന്ത്രിമാര്‍ കരസ്ഥമാക്കിയ റാങ്ക്. മുഖ്യമന്ത്രിയുടേയും പ്രതിപക്ഷ നേതാവിന്‍റേയും പ്രവർത്തനത്തിനും ജനം മാർക്കിട്ടു.
മുഖ്യമന്ത്രിയുടെ പ്രവർത്തനം
മുഖ്യമന്ത്രിയുടെ പ്രവര്‍ത്തനത്തെ വിലയിരുത്തുന്ന ചോദ്യത്തിന് ഏറ്റവും കൂടുതല്‍ പേര്‍ വളരെ മികച്ചതെന്ന ഉത്തരമാണ് നല്‍കിയത്. വളരെ മികച്ചത്, മികച്ചത്, ശരാശരി, മോശം, വളരെ മോശം എന്നിങ്ങനെയായിരുന്നു ചോദ്യങ്ങള്‍. ഇതില്‍ 31.54 ശതമാനം പേര്‍ വളരെ മികച്ചതെന്ന ഉത്തരമാണ് തെരഞ്ഞെടുത്തത്. 24.12 ശതമാനം പേര്‍ മികച്ചത്, 7.2 ശതമാനം പേര്‍ ശരാശരി, 22.53 ശതമാനം പേര്‍ മോശം, 14.61 ശതമാനം പേര്‍ വളരെ മോശം എന്ന ഉത്തരവുമാണ് തെരഞ്ഞെടുത്തത്.
പ്രതിപക്ഷ നേതാവിന്‍റെ പ്രവർത്തനം
പ്രതിപക്ഷ നേതാവിന്റെ പ്രവര്‍ത്തനം വളരെ മികച്ചതാണ് എന്ന് അഭിപ്രായപ്പെട്ടത് സര്‍വേയില്‍ പങ്കെടുത്തവരില്‍ 24.45 ശതമാനം പേരാണ്. മികച്ച പ്രവര്‍ത്തനം എന്ന് വിലയിരുത്തിയവര്‍ 19.79 ശതമാനവും ശരാശരിയെന്ന് പറഞ്ഞവര്‍ 12.63 ശതമാനവുമാണ്. പ്രതിപക്ഷ നേതാവ് എന്ന നിലയില്‍ മോശം പ്രകടനമാണ് വി ഡി സതീശന്‍ കാഴ്ച്ചവെച്ചത് എന്ന അഭിപ്രായമുളളവര്‍ 26.02 ശതമാനമാണ്. വളരെ മോശം പ്രകടനം എന്ന് 17.11 ശതമാനം ജനങ്ങള്‍ വിലയിരുത്തി.കേരളം കണ്ട എറ്റവും വിപുലമായ ഓണ്‍ലൈന്‍ ഇലക്ഷന്‍ സര്‍വേയാണ് റിപ്പോര്‍ട്ടര്‍ ടിവി നടത്തിയത്. 140 മണ്ഡലങ്ങളിലെയും ജനങ്ങള്‍ക്ക് അവരുടെ എംഎല്‍എയെ വിലയിരുത്താനുള്ള സുവര്‍ണ്ണാവസരമാണ് റിപ്പോര്‍ട്ടര്‍ ടിവി ഒരുക്കിയത്. നിയമസഭാ തെരഞ്ഞെടുപ്പിനോട് അനുബന്ധിച്ച് രാഷ്ട്രീയ കേരളം ഉറ്റുനോക്കുന്ന ആറ് ചോദ്യങ്ങള്‍ക്ക് ഉത്തരം നല്‍കാനുള്ള അവസരവും സര്‍വേയില്‍ ഉള്‍പ്പെടുത്തിയിരുന്നു. 6837276 പേരാണ് സര്‍വ്വേ പേജില്‍ എത്തിയത്. ഇതില്‍ 1652405 ആളുകള്‍ തങ്ങളുടെ അഭിപ്രായം രേഖപ്പെടുത്തിയത്.
വരാനിരിക്കുന്ന നിയമസഭാ തെരഞ്ഞെടുപ്പിനെ സ്വാധീനിക്കുന്ന വിഷയങ്ങള്‍ ഏതെന്ന് രേഖപ്പെടുത്താനും റിപ്പോര്‍ട്ടര്‍ ഓണ്‍ലൈന്‍ സര്‍വേയില്‍ അവസരമുണ്ടായിരുന്നു. മുഖ്യമന്ത്രിയുടെ പ്രകടനം, പ്രതിപക്ഷ നേതാവിന്റെ പ്രകടനം, മന്ത്രിസഭയിലെ ഏറ്റവും മികച്ച മന്ത്രി, അടുത്ത മുഖ്യമന്ത്രി ആരാകണം, ഇത്തവണ ഏത് മുന്നണി അധികാരത്തില്‍ വരണം എന്നത് അടക്കമുള്ള ആറ് ചോദ്യങ്ങളും സര്‍വേ ജനങ്ങള്‍ക്ക് മുന്നില്‍ വെച്ചു.
സര്‍വേ പേജില്‍ ഓരോ മണ്ഡലത്തിന്റെയും വിശദമായ ചരിത്രം, തദ്ദേശ സ്ഥാപനങ്ങള്‍, അവിടെയുള്ള ഭരണകക്ഷികള്‍, മണ്ഡലത്തിലെ മുന്‍കാല എംഎല്‍എമാര്‍, അതിര്‍ത്തി മണ്ഡലങ്ങള്‍, 2006 വരെയുള്ള നിയമസഭാ തെരഞ്ഞെടുപ്പുകളുടെ വിശദമായ ഫലങ്ങള്‍ തുടങ്ങിയ വിവരങ്ങളും എക്കാലവും ലഭ്യമാകുന്ന രീതിയില്‍ തയ്യാറാക്കിയിട്ടുമുണ്ട്.
ആദ്യ രണ്ട് ദിനങ്ങളില്‍ എംഎല്‍എമാര്‍ക്ക് ലഭിച്ച റാങ്ക്
റാങ്ക്- എംഎല്‍എ- മണ്ഡലം- പാര്‍ട്ടി- റേറ്റിങ് എന്ന ക്രമത്തില്‍