

യുഎഇയില്‍ എല്ലാത്തരം ഡ്രോണുകളുടെയും ഉപയോഗത്തിന് നിരോധനം ഏര്‍പ്പെടുത്തി ജനറല്‍ സിവില്‍ ഏവിയേഷന്‍ അതോറിറ്റി. ലൈറ്റ് സ്പോര്‍ട്സ് എയര്‍ക്രാഫ്റ്റുകള്‍ക്കും നിരോധനം ബാധകമാണ്. നിയമം ലംഘിക്കുന്നവര്‍ക്കെതിരെ കര്‍ശന നടപടിയുണ്ടാകുമെന്ന് അതോറിറ്റി വ്യക്തമാക്കി. നിലവിലെ സാഹചര്യങ്ങള്‍ കണക്കിലെടുത്ത് മുന്‍കരുതല്‍ നടപടിയുട ഭാഗമായാണ് തീരുമാനം.
നിലവിലെ സംഘര്‍ഷ സാഹചര്യങ്ങളുടെ പശ്ചാത്തകലത്തിലാണ് യുഎഇയില്‍ എല്ലാത്തരം ഡ്രോണുകളുടെയും ഉപയോഗത്തിന് നിരോധനം ഏര്‍പ്പെടുത്തിയത്. ഇതു സബന്ധിച്ച പുതിയ ഉത്തരവ് ജനറല്‍ സിവില്‍ ഏവിയേഷന്‍ അതോറിറ്റി പുറത്തിറക്കി. ലൈറ്റ് സ്പോര്‍ട്സ് എയര്‍ക്രാഫ്റ്റുകളുടെ ഉപയോഗത്തിനും നിരോധനം ബാധകമാണെന്ന് ഉത്തരവില്‍ പറയുന്നു. പൊതുജനസുരക്ഷ മുന്‍നിര്‍ത്തിയാണ് നടപടിയെന്നും എല്ലാവരും നിയമം പാലിക്കണമെന്നും അധികൃതര്‍ വ്യക്തമാക്കി. നിയമം ലംഘിക്കുന്നവര്‍ക്കെതിരെ ശകതമായ നിയമ നടപടി സ്വീകരിക്കും. കനത്ത പിഴ ഉള്‍പ്പെടെയുള്ള ശിക്ഷാ നടപടികളാണ് ഇത്തരക്കാരെ കാത്തിരിക്കുന്നത്.
ഈ മാസം ഒന്ന് മുതല്‍ വിവിധ ഡ്രോണുകള്‍ക്കും വിനോദ വിമാനങ്ങള്‍ക്കും സിവില്‍ ഏവിയേഷന്‍ അതോറിറ്റി അടിയന്തര വിലക്കേര്‍പ്പെടുത്തിയിരുന്നു. രാജ്യത്തെ വ്യോമമേഖലയുടെ സുരക്ഷയും പൊതുജന സുരക്ഷയും ഉറപ്പാക്കുന്നതിന്റെ ഭാഗമായിട്ടായിരുന്നു നടപടി. ഡ്രോണുകള്‍, ഗ്ലൈഡറുകള്‍, എല്ലാ തരത്തിലുമുള്ള വിനോദ വിമാനങ്ങള്‍ എന്നിവയുടെ പറക്കലിനാണ് നിരോധനം ഏര്‍പ്പെടുത്തിയത്.
Content Highlights: UAE bans drone usage, warning strict action against violators to ensure public safety and compliance with aviation regulations across the country.