

ഒരു കാലത്ത് തെന്നിന്ത്യൻ ചിത്രങ്ങളിലെ താരറാണിയായിരുന്നു ഖുശ്ബു. മലയാളത്തിലും തമിഴിലുമായി ഒട്ടനവധി ചിത്രങ്ങളിൽ സൂപ്പർ സ്റ്റാറുകൾക്കൊപ്പം നടി അഭിനയിച്ചിട്ടുണ്ട്. അടുത്തിടെ നടി ശരീര ഭാരം കുറച്ചത് ആരാധകരെ അമ്പരിപ്പിച്ചിരുന്നു. ഇതിനെക്കുറിച്ച് സംസാരിക്കുകയാണ് നടി. 98 കിലോ വരെ താൻ എത്തിയിരുന്നുവെന്നും നാല് കൊള്ളാൻ എടുത്താണ് താൻ തടി കുറച്ചതെന്നും നടി പറഞ്ഞു. 55 വയസിലും തനിക്ക് ബിപിയോ ഷുഗറോ ഇല്ലെന്നും നടി പറഞ്ഞു. സിനിമാ എക്സ്പ്രസിന് നൽകിയ അഭിമുഖത്തിലാണ് നടിയുടെ പ്രതികരണം.
'ഈ ഒരു മാറ്റം എന്റെ പ്രായം അനുസരിച്ച് ശരിയായ കാര്യമാണ്. എനിക്ക് 55 വയസ്സായി. ഈ പ്രായത്തിലും എനിക്ക് ബിപി ഇല്ല, ഷുഗര്‍ ഇല്ല. ഇത് രണ്ടും ഒരിക്കലും വരാന്‍ പാടില്ല, അതൊരു ടൈം ബോംബ് ആണ്. എന്റെ അമ്മയ്ക്ക് ഹൈ ബിപിയാണ്, വളരെ എളുപ്പത്തില്‍ അത് എനിക്ക് കിട്ടും. അതുകൊണ്ടാണ് വളരെ പ്ലാന്‍ ചെയ്ത് വണ്ണം കുറച്ചത്. മൈഗ്രെയിനും സൈനസും എല്ലാം തന്നിട്ടാണ് അമ്മ പോയത്. അതിനപ്പുറം ബിപിയും ഷുഗറും ഒന്നും താങ്ങാന്‍ പറ്റില്ല. അല്പം ആരോഗ്യത്തോടെ ഇരിക്കാനാണ് ഞാന്‍ ആഗ്രഹിക്കുന്നത്. അണ്ണാത്തെ എന്ന സിനിമ ചെയ്യുമ്പോള്‍ സെഞ്ച്വറി അടിക്കാനുള്ള തടി ഉണ്ടായിരുന്നു. 98 കിലോ വരെ എത്തി.
വലിയ വീടാണ് ഞങ്ങളുടേത്, മേലെയും താഴെയും പോയി വരുമ്പോഴേക്കും മുട്ട് വേദന, കിതപ്പ് എല്ലാം തുടങ്ങി. എന്തെങ്കിലും ഒരു ഫങ്ഷന് പോയാല്‍ എന്റെ മുഖം കാണുമ്പോള്‍ എനിക്ക് തന്നെ പേടി തോന്നി. ആനയെ പോലെ റൗണ്ടായിട്ടിരിക്കുന്നു. എപ്പോഴും കാണുന്ന ജനങ്ങളെ സംബന്ധിച്ച് ആ മാറ്റം അനുഭവപ്പെടുന്നില്ല. പക്ഷേ ഡോക്ടര്‍ പറഞ്ഞു കഴിഞ്ഞു, ബിപിയും ഷുഗറുമൊന്നും വരാതിരിക്കണമെങ്കില്‍ ഭാരം കുറയ്ക്കുകയെ വഴിയുള്ളൂ എന്ന്. കൊവിഡ് കാലത്ത് തന്നെ ഞാന്‍ തടി കുറക്കാന്‍ തുടങ്ങിയിരുന്നു. നാല് വര്‍ഷം കൊണ്ടാണ് ഈ രൂപത്തിലേക്ക് മാറിയത്. എന്നെ ഇഷ്ടപ്പെടുന്ന ആരാധകരോട് ആരോഗ്യത്തോടെ ഇരിക്കൂ എന്ന് മാത്രമേ എനിക്ക് പറയാനുള്ളൂ,' ഖുശ്ബു പറഞ്ഞു.
Content Highlights: Khushbu Sundar, at 55, remains free from blood pressure and sugar issues, sharing insights into her fitness and wellness regimen. She credits a combination of disciplined diet, regular exercise, and healthy lifestyle habits for her well-being.