

റമദാന്‍ മാസത്തിന്റെ ഭാഗമായി സൗദി ഭരണാധികാരി സല്‍മാന്‍ ബിന്‍ അബ്ദുള്‍ അസീസ് അല്‍ സൗദ് പ്രഖ്യാപിച്ച പൊതുമാപ്പിന്റെ ഭാഗമായി തടവുകാരെ മോചിപ്പിക്കുന്നതിനുള്ള നടപടികള്‍ക്ക് ആഭ്യന്തര മന്ത്രാലയം തുടക്കം കുറിച്ചു. പൊതു അവകാശ കേസുകളില്‍ ശിക്ഷിക്കപ്പെട്ട് വിവിധ ജയിലുകളില്‍ കഴിയുന്ന സ്വദേശികളെയും പ്രവാസികളെയുമാണ് വിട്ടയക്കുന്നത്.
ഭരണാധികാരിയുടെ രാജകീയ ഉത്തരവ് ഉടന്‍ നടപ്പിലാക്കാന്‍ ആഭ്യന്തരമന്ത്രി അബ്ദുള്‍ അസീസ് ബിന്‍ സൗദ് ബിന്‍ നായിഫ് ബന്ധപ്പെട്ട വകുപ്പുകള്‍ക്ക് നിര്‍ദേശം നല്‍കി. നിശ്ചിത മാനദണ്ഡങ്ങള്‍ പാലിക്കുന്ന തടവുകാരുടെ മോചനം വരും ദിവസങ്ങളില്‍ പൂര്‍ത്തിയാക്കാനാണ് തീരുമാനം.
Content Highlights: Dubai Police has clarified that news circulating about changes to driving license regulations is fake. There are no changes to the existing rules, and residents should rely on official channels for verified traffic updates.