യുഎഇയിൽ ആദ്യമായി വാഹനങ്ങളില്‍ വേഗപരിധി ഉപകരണങ്ങള്‍ വരുന്നു; അപകടങ്ങൾ കുറയ്ക്കുക ലക്ഷ്യം

നൂതന സാങ്കേതികവിദ്യയുടെ അടിസ്ഥാലാണ് സ്മാര്‍ട്ട് സംവിധാനം പ്രവര്‍ത്തിക്കുക

യുഎഇയിൽ ആദ്യമായി വാഹനങ്ങളില്‍ വേഗപരിധി ഉപകരണങ്ങള്‍ വരുന്നു; അപകടങ്ങൾ കുറയ്ക്കുക ലക്ഷ്യം
dot image

അപകടങ്ങള്‍ കുറയ്ക്കുന്നതിന് യുഎഇയില്‍ ആദ്യമായി വാഹനങ്ങളില്‍ അത്യാധുനിക വേഗപരിധി ഉപകരണങ്ങള്‍ സ്ഥാപിക്കുന്നു. അജ്മാന്‍ എമിറേറ്റില്‍ സര്‍വീസ് നടത്തുന്ന ടാക്‌സികളിലും ലിമോസിനുകളിലുമാണ് സ്മാര്‍ട്ട് സ്പീഡ് ലിമിറ്ററുകള്‍ സ്ഥാപിക്കുക. വാഹനത്തിന്റെ തത്സമയ സ്ഥാനം, റോഡ് പരിധി എന്നിവയെ അടിസ്ഥാനമാക്കി വാഹനത്തിന്റെ വേഗത യാന്ത്രികമായി ക്രമീകരിക്കാന്‍ പുതിയ സംവിധാനത്തിലൂടെ കഴിയും.

യുഎഇയില്‍ നിലവില്‍ ഉപയോഗത്തിലുള്ളതില്‍ നിന്ന് വ്യത്യസ്തമായ രീതിയിലുള്ള സ്മാര്‍ട്ട് സിസ്റ്റം നടപ്പിലാക്കുന്ന ആദ്യത്തെ എമിറേറ്റാണ് അജ്മാന്‍. നൂതന സാങ്കേതികവിദ്യയുടെ അടിസ്ഥാലാണ് സ്മാര്‍ട്ട് സംവിധാനം പ്രവര്‍ത്തിക്കുക. അപകടകരമായ ഡ്രൈവിംഗ് കുറക്കുകയാണ് ലക്ഷ്യം.

വാഹനത്തിന്റെ തത്സമയ സ്ഥാനവും ഓരോ പ്രദേശത്തിനുമുള്ള നിര്‍ദ്ദിഷ്ട പരിധികളും തിരിച്ചറിയാനും അനുവദനീയമായ വേഗതയിലേക്ക് വാഹനത്തിന്റെ സഞ്ചാരം ക്രമപ്പെടുത്താനും പുതിയ സംവിധാനത്തിലൂടെ കഴിയുമെന്ന് അധികൃതര്‍ അറിയിച്ചു.

Content Highlights: Speed limiter installation- compliances in the UAE

dot image
To advertise here,contact us
dot image