പത്ത് വയസിൽ താഴെയുള്ള കുട്ടികളെ വാഹനങ്ങളിൽ തനിച്ച് ഇരുത്തരുത്; മുന്നറിയിപ്പുമായി സൗദി

നിയമലംഘകർക്ക് 300 മുതല്‍ 500 റിയാല്‍ വരെ പിഴ ചുമത്തുമെന്നും അധികൃതര്‍ അറിയിച്ചു

പത്ത് വയസിൽ താഴെയുള്ള കുട്ടികളെ വാഹനങ്ങളിൽ തനിച്ച് ഇരുത്തരുത്; മുന്നറിയിപ്പുമായി സൗദി
dot image

സൗദിയില്‍ പത്ത് വയസില്‍ താഴെയുള്ള കുട്ടികളെ വാഹനങ്ങളില്‍ തനിച്ച് ഇരുത്തരുതെന്ന മുന്നറിയിപ്പുമായി സൗദി ട്രാഫിക് വകുപ്പ്. നിയമലംഘകർക്ക് 300 മുതല്‍ 500 റിയാല്‍ വരെ പിഴ ചുമത്തുമെന്നും അധികൃതര്‍ അറിയിച്ചു. മാതാപിതാക്കളുടെ ഉത്തരവാദിത്തമാണ് കുട്ടികളുടെ സംരക്ഷണം. കുട്ടികളുടെ സുരക്ഷ ഉറപ്പാക്കണമെന്നും അധികൃതര്‍ പറഞ്ഞു.

ആളുകള്‍ക്കിടയില്‍ സാമൂഹിക അവബോധം വളര്‍ത്താനും ജീവന്‍ സംരക്ഷിക്കാനുമാണ് ഗതാഗത നിയമ ലംഘനങ്ങള്‍ക്ക് പിഴ ചുമത്തുന്നതെന്നും അധികൃതര്‍ വ്യക്തമാക്കി. രാജ്യത്ത് താപനില ഉയരുന്ന സാഹചര്യവും വാഹനം പെട്ടെന്ന് നീങ്ങാനുള്ള സാധ്യതയും കണക്കിലെടുത്താണ് നടപടി.

Content Highlights: Saudi Traffic Department warns against leaving children under ten alone in cars

dot image
To advertise here,contact us
dot image