റോഡുകളുടെ പ്രധാന്യം തിരിച്ചറിയുന്നതിന് നമ്പര്‍; പുതിയ സംവിധാനവുമായി സൗദി അറേബ്യ

സെക്കന്‍ഡറി റോഡുകള്‍ക്ക് മൂന്ന് അക്ക സംഖ്യയാണ് സൂചകങ്ങളായി നല്‍കിയിട്ടുള്ളത്

റോഡുകളുടെ പ്രധാന്യം തിരിച്ചറിയുന്നതിന് നമ്പര്‍; പുതിയ സംവിധാനവുമായി സൗദി അറേബ്യ
dot image

സൗദി അറേബ്യയിലെ റോഡുകളുടെ പ്രധാന്യം തിരിച്ചറിയുന്നതിന് നമ്പര്‍ സംവിധാനം ഏര്‍പ്പെടുത്തി റോഡ്സ് ആന്‍ഡ് ട്രാന്‍സ്പോര്‍ട്ട് അതോറിറ്റിയുടെ നേതൃത്വത്തിലാണ് പുതിയ പരിഷ്‌ക്കരണം. റോഡ് സുരക്ഷ വര്‍ദ്ധിപ്പിക്കുന്നതിനൊപ്പം ഗതാഗതക്കുരുക്കിന് പരിഹാരം കാണുകയാണ് പുതിയ നടപടിയിലൂടെ ലക്ഷ്യമിടുന്നത്.

മെയിന്‍, സെക്കന്‍ഡറി, സബ്‌സിഡിയറി എന്നിങ്ങനെ ഒരോ റോഡുകളും നിരിച്ചറിയുന്നതിനാണ് പുതിയ നമ്പര്‍ സംവിധാനം. പ്രത്യേക അക്കങ്ങള്‍ നല്‍കിയാണ് ഇത് ക്രമീകരിച്ചിരിക്കുന്നത്. നഗരങ്ങളെ ബന്ധിപ്പിക്കുന്ന പ്രധാന ഹൈവേ റോഡുകളെ തിരിച്ചറിയുന്നതിന് ഒന്നോ, രണ്ടോ അക്കങ്ങളുടെ സംഖ്യയാണ് നല്‍കിയിരിക്കുന്നത്.

സെക്കന്‍ഡറി റോഡുകള്‍ക്ക് മൂന്ന് അക്ക സംഖ്യയാണ് സൂചകങ്ങളായി നല്‍കിയിട്ടുള്ളത്. ഗ്രാമങ്ങള്‍, ചെറു താമസകേന്ദ്രങ്ങള്‍, കൃഷിയിടങ്ങള്‍, ഉപറോഡുകള്‍ എന്നിവക്ക് നല്‍കിയിരിക്കുന്നത് നാല് അക്ക സംഖ്യയാണ്. പടിഞ്ഞാറ് നിന്ന് കിഴക്കോട്ട് നീളുന്ന നേരിട്ടുള്ള ദീര്‍ഘദൂര റോഡുകളുടെ എണ്ണം 10 എന്ന നമ്പറില്‍ നിന്ന് ആരംഭിച്ച് 80 എന്ന നമ്പറില്‍ അവസാനിക്കും. അദ് ദര്‍ബ് ഗവര്‍ണറേറ്റില്‍ നിന്ന് ബത്ത അതിര്‍ത്തി ക്രോസിങ് വരെയുള്ള റോഡ് നമ്പര്‍ 10, ജിദ്ദയില്‍ നിന്ന് കിഴക്കന്‍ പ്രവിശ്യയിലെ ദമാമിലേക്കുള്ള റോ‍ഡ്, നമ്പര്‍ 40, ദുബ ഗവര്‍ണറേറ്റില്‍ നിന്ന് ന്യൂ അറാര്‍ വരെ നീളുന്ന റോഡ്, നമ്പര്‍ 80 എന്നിങ്ങനെയാകും ഇനി അറിയപ്പെടുക.

വടക്ക് നിന്ന് തെക്ക് വരെ നീളുന്ന റോഡുകളുടെ എണ്ണം 5 എന്ന നമ്പറില്‍ ആരംഭിച്ച് 95ല്‍ അവസാനിക്കും. ജിസാന്‍ മുതല്‍ ഹഖ്ല്‍ വരെ നീളുന്ന റോഡ് നമ്പര്‍ 5, ഷറൂറ ഗവര്‍ണറേറ്റില്‍ നിന്ന് തബൂക്ക് വരെ നീളുന്ന റോഡ് നമ്പര്‍ 15, അല്‍ ഖോബാര്‍ നഗരം മുതല്‍ ഖഫ്ജി വരെ നീളുന്ന റോഡ് നമ്പര്‍ 95 എന്നിങ്ങനെയും അറിയപ്പെടും. 2030ഓടെ രാജ്യത്തെ റോഡ് ഗുണനിലവാര സൂചിക രാജ്യാന്തരതലത്തില്‍ ആറാം സ്ഥാനത്തേക്ക് ഉയര്‍ത്തുക, മരണനിരക്ക് 100,000 പേരില്‍ 5ല്‍ താഴെയായി കുറയ്ക്കുക എന്നിവയാണ് ഇതിലൂടെ ലക്ഷ്യമിടുന്നത്.

Content Hihglights: Saudi Arabia introduces major new road code

dot image
To advertise here,contact us
dot image