റിയാദ് ന​ഗരത്തിൽ മനുഷ്യവാസമേഖലകളിൽ ശബ്ദമുണ്ടാക്കുന്ന നിർമാണ പ്രവർത്തനങ്ങൾ‌ക്ക് നിയന്ത്രണം

നഗരത്തിലെ താമസക്കാരുടെ അസ്വസ്ഥതകൾ ഒഴിവാക്കുകയാണ് ഈ നീക്കത്തിലൂടെ ലക്ഷ്യമിടുന്നത്.

dot image

സൗദി അറേബ്യയിലെ റിയാദ് നഗരത്തിൽ, വൈകുന്നേരങ്ങളിലും അതിരാവിലെയും മനുഷ്യവാസമേഖലകളിൽ ശബ്ദമുണ്ടാക്കുന്ന നിർമാണ പ്രവൃത്തനങ്ങൾക്ക് വിലക്കേർപ്പെടുത്തി. പുതിയ നിയമം അനുസരിച്ച്, റിയാദ് ഇൻഫ്രാസ്ട്രക്ചർ പ്രോജക്ട്സ് സെന്ററാണ് (RIPC) ഈ സമയ നിയന്ത്രണങ്ങൾ ഏർപ്പെടുത്തിയത്. നഗരത്തിലെ താമസക്കാരുടെ അസ്വസ്ഥതകൾ ഒഴിവാക്കുകയാണ് ഈ നീക്കത്തിലൂടെ ലക്ഷ്യമിടുന്നത്.

ടെലികമ്മ്യൂണിക്കേഷൻ, ഊർജ്ജമേഖല, ജലവകുപ്പ്, റോഡ് നിർമ്മാണം തുടങ്ങിയ മേഖലകളിലെ ജോലികൾക്കുള്ള സമയത്തിലാണ് മാറ്റങ്ങൾ വന്നിരിക്കുന്നത്. ഞായർ മുതൽ വ്യാഴം വരെ രാവിലെ ഏഴ് മണി മുതൽ വൈകുന്നേരം ആറ് മണി വരെ ഇത്തരം ജോലികൾ ചെയ്യാൻ കഴിയും. വാരാന്ത്യങ്ങളിൽ രാവിലെ ഏഴ് മണി മുതൽ ഉച്ചയ്ക്ക് ഒരു മണി വരെയാണ് ഈ വകുപ്പുകളിലെ ജോലിക്ക് അനുവദിച്ചിരിക്കുന്ന സമയം.

റിയാദിലെ അടിസ്ഥാന സൗകര്യ വികസനത്തിനായുള്ള സമഗ്രമായ ഒരു നിയന്ത്രണ, സാങ്കേതിക മാർഗ്ഗരേഖയാണ് പുതിയ ഇൻഫ്രാസ്ട്രക്ചർ പ്രോജക്ട്സ് കോഡുവഴി ലക്ഷ്യമിടുന്നത്. ആസൂത്രണം, ഏകോപനം, നിർവഹണം എന്നിവയ്ക്ക് വ്യക്തമായ നിയമങ്ങൾ നിശ്ചയിച്ചുകൊണ്ട് അടിസ്ഥാന സൗകര്യ വികസന പദ്ധതികൾ കാര്യക്ഷമമായി നടപ്പാക്കാൻ കഴിയുമെന്നാണ് അധികൃതരുടെ വിലയിരുത്തൽ.

Content Highlights: Riyadh Bans Most Residential Infrastructure Work

dot image
To advertise here,contact us
dot image