ആളുകൾ നായകൾക്ക് വേണ്ടിയെ ശബ്ധമുയർത്തുന്നുള്ളുവെന്ന് വിമർശനം! പശുവിനെ ദേശീയമൃഗമായി പ്രഖ്യാപിക്കാത്തതിൽ രോഷം

പശുവിനെ ദേശീയ മൃഗമായി പ്രഖ്യാപിച്ചാൽ പിന്നെ 'മോദാനി' ക്ക് എങ്ങനെ കോടികണക്കിന് ഡോളറുകൾ സമ്പാദിക്കാൻ കഴിയുമെന്നും ചോദ്യശരങ്ങൾ ഉയരുന്നുണ്ട്

dot image

കേന്ദ്ര സർക്കാരിന് പശുവിനെ ദേശീയ മൃഗമായി പ്രഖ്യാപിക്കാനുള്ള ഒരു ഉദ്ദേശവുമില്ലെന്ന് വ്യക്തമാക്കിയിരിക്കുകയാണ് കേന്ദ്രമന്ത്രി എസ്പി സിങ് ബാഗേൽ. ലോക്സഭയില്‍ ഉത്തരാഖണ്ഡ് മുൻമുഖ്യമന്ത്രി ത്രിവേന്ദ്ര സിംഗ് റാവത്തിന് നൽകിയ മറുപടിയിലാണ് മന്ത്രി ഇക്കാര്യം വ്യക്തമാക്കിയത്. 2014 ഡിസംബർ മുതൽ പശു സംരക്ഷണത്തിനായി കേന്ദ്രം രാഷ്ട്രീയ ഗുരുകുല മിഷൻ പദ്ധതി നടപ്പിലാക്കുന്നുണ്ട്. 2024ൽ രാജ്യത്തിന്റെ പാൽ ഉത്പാദനത്തിൽ 53.12 ശതമാനം പാൽ പശുക്കളിൽ നിന്ന് ലഭിച്ചിട്ടുണ്ടെന്നും എരുമകളിൽ നിന്നും ലഭിച്ചത് 43.62 ശതമാനമാണെന്നും മന്ത്രി ലോക്‌സഭയെ അറിയിച്ചിട്ടുണ്ട്. അതിനിടയിലാണ് പ്രധാനമന്ത്രി നരേന്ദ്രമോദിക്ക് നേരെ ഒരു വിഭാഗം വിമർശനവുമായി എത്തിയിരിക്കുന്നത്.

പശുവിനെ ദേശീയ മൃഗമായി പ്രഖ്യാപിക്കാത്തതാണ് അവരെ ചൊടിപ്പിച്ചിരിക്കുന്നത്. പശുവിനെ ദേശീയ മൃഗമായി പ്രഖ്യാപിച്ചാൽ ഇന്ത്യയുടെ ബീഫ് കയറ്റുമതി നിൽക്കുമെന്നും ചില നേതാക്കന്മാർക്ക് കിട്ടുന്ന കമ്മിഷൻ അവസാനിക്കുമെന്നൊക്കെയാണ് ഉയരുന്ന വിമർശനങ്ങൾ. പശുവിൻ പാൽ മാത്രമല്ല, ചാണകവും മൂത്രവുമെല്ലാം കൊമേഷ്യൽ വാല്യു ഉള്ളതാണെന്നും ഇന്ത്യയിലും വിദേശത്തും അതിന് പ്രാധാന്യമുണ്ടെന്നതിനാൽ പശുവിന്റെ എണ്ണത്തെ കുറിച്ചുള്ള നിരീക്ഷണങ്ങളും നിയന്ത്രണങ്ങളും എല്ലാം കേന്ദ്ര സർക്കാർ പരിഗണിക്കണമെന്നാണ് മറ്റു ചിലരുടെ ആവശ്യം.

Also Read:

അതേസമയം പലരും പശുവിനെക്കാൾ ഉപരി നായകൾക്കാണ് പ്രാധാന്യം നൽകുന്നതെന്നും നായകളെ സംബന്ധിക്കുന്ന പ്രശ്‌നങ്ങളിൽ ഇടപെടുന്ന പല ആക്ടിവിസ്റ്റുകളും പശുക്കളെ പരിഗണിക്കുന്നില്ലെന്ന പരാതിയും ചിലർ ഉന്നയിക്കുന്നുണ്ട്. സർക്കാർ പശുവിനെ ദേശീയ മൃഗമായി പ്രഖ്യാപിച്ചാൽ പിന്നെ 'മോദാനി' ക്ക് എങ്ങനെ കോടികണക്കിന് ഡോളറുകൾ സമ്പാദിക്കാൻ കഴിയുമെന്നും ചോദ്യശരങ്ങൾ ഉയരുന്നുണ്ട്.

Content highlights: Criticism arise as centre not declare Cow as national animal

dot image
To advertise here,contact us
dot image