ഇന്ത ആട്ടം പോതുമാ!, ലിയോ ഒക്കെ എപ്പോഴേ ഔട്ട്; പ്രീ സെയിലിൽ 100 കോടി കടന്ന് രജനിയുടെ 'കൂലി'

അതിവേഗം 100 കോടി ക്ലബിലെത്തുന്ന ആദ്യത്തെ തമിഴ് സിനിമ കൂടിയാണിത് ഇത്

dot image

ലോകേഷ് കനകരാജിന്റെ സംവിധാനത്തിലും അനിരുദ്ധിന്റെ മ്യൂസിക്കിലുമെത്തുന്ന 'കൂലി' കോളിവുഡിലെ ഈ വർഷത്തെ ഏറ്റവും വലിയ പ്രതീക്ഷയുള്ള സിനിമകളിൽ ഒന്നാണ്. സിനിമയ്ക്ക് മേലുള്ള ആരാധകരുടെ പ്രതീക്ഷ വാനോളമാണ്. അഡ്വാൻസ് ബുക്കിങ്ങിൽ സിനിമ നേടുന്ന കോടികളുടെ കണക്കുകളാണ് സോഷ്യൽ മീഡിയിലെ പ്രധാന ചർച്ചാ വിഷയം. ഇപ്പോഴിതാ ആഗോള തലത്തിൽ അഡ്വാൻസ് ബുക്കിങ്ങിലൂടെ ചിത്രം 100 കോടി നേടിയെന്ന റിപ്പോർട്ടുകളാണ് പുറത്തുവരുന്നത്.

അതിവേഗം 100 കോടി ക്ലബിലെത്തുന്ന ആദ്യത്തെ തമിഴ് സിനിമ കൂടിയാണിത് ഇത്. മാത്രമല്ല പ്രീ സെയിലിലൂടെ മാത്രം 100 കോടി നേടുന്ന ആദ്യ തമിഴ് സിനിമയെന്ന നേട്ടവും ഇനി കൂലിയ്ക്ക് സ്വന്തം. റിലീസിന് മണിക്കൂറുകൾ മാത്രം ബാക്കി നിൽക്കെയാണ് കൂലി ഈ നേട്ടത്തിലേക്ക് എത്തിയിരിക്കുന്നത്. ചിത്രത്തിന്റെ കേരളത്തിൽ നിന്നുള്ള അഡ്വാൻസ് ബുക്കിംഗ് കളക്ഷൻ 7.20 കോടി കടന്നു. ഇതോടെ കേരളത്തിലെ രജനിയുടെ ഏറ്റവും വലിയ ഓപ്പണിങ് ചിത്രമായിരുന്ന ജയിലറിന്റെ കളക്ഷനെ കൂലി മറികടന്നു. 6 കോടിയാണ് ജയിലർ കേരളത്തിൽ നിന്ന് നേടിയത്. മോഹൻലാൽ ശോഭന കൂട്ടുകെട്ടിൽ എത്തിയ ‘തുടരും’ സിനിമയുടെ ഫസ്റ്റ് ഡേ കളക്ഷൻ ഇതിനോടകം ‘കൂലി’ തകർത്തിട്ടുണ്ട്.

കൂലിയുടെ ആദ്യ പ്രദർശനം ഇന്ത്യൻ സമയം പുലർച്ചെ 4.01 ന് ആരംഭിക്കും. കേരളത്തിൽ രാവിലെ ആറ് മണി മുതലാണ് കൂലിയുടെ ഷോ ആരംഭിക്കുന്നത്. എച്ച്എം അസോസിയേറ്റ്സ് ആണ് സിനിമ കേരളത്തിൽ എത്തിക്കുന്നത്. ചിത്രം ആഗസ്റ്റ് 14 ന് പുറത്തിറങ്ങും. സൺ പിക്ചേഴ്സിന്റെ ബാനറിൽ കലാനിധി മാരനാണ് കൂലിയുടെ നിർമ്മാണം. ചിത്രത്തിൽ അതിഥി താരമായി ബോളിവുഡ് താരം ആമിർ ഖാൻ എത്തുന്നുണ്ട്. ഗിരീഷ് ഗംഗാധരൻ ക്യാമറ കൈകാര്യം ചെയ്യുന്ന ചിത്രത്തിന്റെ എഡിറ്റിംഗ് നിർവഹിക്കുന്നത് ഫിലോമിൻ രാജ് ആണ്.

Content Highlights: Coolie enters 100 crore with pre sale only

dot image
To advertise here,contact us
dot image