
സിറിയയുമായുള്ള ഉഭയകക്ഷി ബന്ധം ശക്തിപ്പെടുത്തുന്നതിന്റെ ഭാഗമായി സിറിയൻ-സൗദി നിക്ഷേപ ഫോറം ആരംഭിക്കാൻ സൗദി നിക്ഷേപ മന്ത്രാലയത്തിന്റെ തീരുമാനം. ഇരുരാജ്യങ്ങളും തമ്മിലുള്ള ചരിത്രപരമായ ബന്ധങ്ങളും സൗഹൃദവും ശക്തിപ്പെടുത്താനും സൗദി അറേബ്യയുടെ പ്രാദേശിക ഏകീകരണത്തിനും സാമ്പത്തിക സഹകരണം ദൃഢമാക്കാനും ഫോറം ലക്ഷ്യമിടുന്നു.
സൗദി കിരീടാവകാശി മുഹമ്മദ് ബിൻ സൽമാൻ രാജകുമാരന്റെ നിർദ്ദേശപ്രകാരം, ഇരു രാജ്യങ്ങളിലെയും സ്വകാര്യ മേഖലയുടെ പ്രവർത്തനം സജീവമാക്കാൻ നിക്ഷേപ മന്ത്രാലയം ശ്രമങ്ങൾ ആരംഭിച്ചു. ഈ ശ്രമങ്ങളിൽ നിക്ഷേപ ഫോറവും സഹകരണവും വളർത്തുന്നതിനായി രൂപകൽപ്പന ചെയ്ത നിരവധി ബിസിസിനസ് ആശയങ്ങളും ഉൾപ്പെടുന്നു.
ഫോറത്തിനായുള്ള ഒരുക്കങ്ങളുടെ ഭാഗമായി, മന്ത്രാലയം - സൗദി ചേംബേഴ്സ് ഫെഡറേഷനുമായി സഹകരിച്ച് - വിവിധ മേഖലകളിലെ പ്രമുഖ സൗദി കമ്പനികളെ ഉൾപ്പെടുത്തി ഒരു പ്രതിനിധി സംഘത്തെ ഡമാസ്കസിലേക്ക് അയയ്ക്കുന്നതിനുള്ള ക്രമീകരണങ്ങൾ ഏകോപിപ്പിക്കുകയാണ്. സംയുക്ത നിക്ഷേപ സാധ്യതകൾ, ബിസിനസ്സ് വികസനത്തിനുള്ള തടസ്സങ്ങൾ നീക്കം എന്നിവയ്ക്കായി സിറിയൻ പൊതു, സ്വകാര്യ മേഖലകളിലെ പ്രതിനിധികളുമായി പ്രതിനിധി സംഘത്തിന്റെ സന്ദർശനത്തിൽ ചർച്ചകൾ നടക്കും.
Content Highlights: Saudi Arabia and Syria to hold investment forum in Damascus to boost cooperation