എണ്ണനീക്കത്തിന് ബദല്‍ മാര്‍ഗങ്ങള്‍ തേടി സൗദി; പദ്ധതിയുമായി അരാംകോ

അതിനിടെ, ഇന്ധനക്ഷാമം പരിഹരിക്കാന്‍ റഷ്യന്‍ എണ്ണയ്ക്കുള്ള ഉപരോധങ്ങളില്‍ അമേരിക്കല്‍ ഭരണകൂടം ഇളവ് ഏര്‍പ്പെടുത്തി

എണ്ണനീക്കത്തിന് ബദല്‍ മാര്‍ഗങ്ങള്‍ തേടി സൗദി; പദ്ധതിയുമായി അരാംകോ
dot image

ഹോര്‍മുസ് കടലിടുക്ക് അടച്ചതോടെ എണ്ണനീക്കത്തിന് ബദല്‍ മാര്‍ഗങ്ങള്‍ തേടി സൗദിയുടെ പ്രധാന എണ്ണ ഉത്പ്പാദകരായ അരാംകോ. ചെങ്കടലിലെ യാന്‍ബു തുറമുഖത്ത് ഈസ്റ്റ് വെസ്റ്റ് പൈപ്ലൈന്‍ വഴി എണ്ണയെത്തിച്ചശേഷം അവിടെനിന്ന് ടാങ്കറുകളില്‍ സംഭരിക്കുന്നതിനുള്ള പദ്ധയിയാണ് അരാംകോ ആവിഷ്‌ക്കരിച്ചിരിക്കുന്നത്. ഇതിലൂടെ തടസമില്ലാതെ എണ്ണ വിതരണം സാധ്യമാകുമെന്നാണ് സൗദി കണക്കുകൂട്ടുന്നത്.

അതിനിടെ, ഇന്ധനക്ഷാമം പരിഹരിക്കാന്‍ റഷ്യന്‍ എണ്ണയ്ക്കുള്ള ഉപരോധങ്ങളില്‍ അമേരിക്കല്‍ ഭരണകൂടം ഇളവ് ഏര്‍പ്പെടുത്തി. അബുദാബിയുടെ എണ്ണശുദ്ധീകരണ ശാലയായ അഡ്‌നോകിന്റെ പ്ലാന്റ് സ്ഥിതി ചെയ്യുന്ന റുവൈസ് മേഖലയില്‍ ഇറാന്റെ മിസൈലുകള്‍ സുരക്ഷാ സേന വെടിവച്ചിട്ടു. കുവൈത്തില്‍ 2 മിസൈലുകളും 6 ഡ്രോണുകളും സൈന്യം തകര്‍ത്തു.

സൗദിയിലെ അസ് സുല്‍ഫി ഗവര്‍ണറേറ്റില്‍ ഡ്രോണ്‍ പതിച്ചു കെട്ടിടങ്ങള്‍ തകര്‍ന്നു. അല്‍ഖര്‍ജ് ഗവര്‍ണറേറ്റിലും 2 തവണ ഡ്രോണ്‍ ആക്രമണമുണ്ടായി. ഇറാഖിലെ കുര്‍ദിസ്ഥാന്‍ മേഖലയിലെ യുഎഇ കോണ്‍സുലേറ്റ് ജനറലിന്റെ ഓഫിസ് ലക്ഷ്യമിട്ടും ഡ്രോണ്‍ ആക്രമണമുണ്ടായി. ടെഹ്‌റാനിലെ എണ്ണ സംഭരണ കേന്ദ്രങ്ങള്‍ക്കെതിയും ഇറാന്റെ ശക്തമായ ആക്രമണം ഉണ്ടായി.

Content Highlights:

dot image
To advertise here,contact us
dot image