

ഖത്തറിലെ വിദ്യാഭ്യാസ സ്ഥാപനങ്ങളില്‍ നേരിട്ടുള്ള ക്ലാസുകള്‍ പുനരാരംഭിച്ചതിനോടനുബന്ധിച്ച് കുട്ടികളുടെ സുരക്ഷ ഉറപ്പാക്കാന്‍ സ്‌കൂള്‍ ബസുകള്‍ക്ക് പ്രത്യേക സുരക്ഷാ മാര്‍ഗ്ഗനിര്‍ദ്ദേശങ്ങള്‍ പുറപ്പെടുവിച്ച് ഖത്തര്‍ ആഭ്യന്തര മന്ത്രാലയം. വിദ്യാര്‍ത്ഥികള്‍ റോഡ് മുറിച്ചുകടക്കുമ്പോള്‍ സീബ്ര ക്രോസിംഗുകള്‍ ഉപയോഗിക്കേണ്ടതിന്റെ പ്രാധാന്യം അധികൃതര്‍ ചൂണ്ടികാട്ടി.
റോഡ് സിഗ്‌നലുകള്‍ പാലിക്കുകയും റോഡ് കടക്കുന്നതിനു മുമ്പ് റോഡില്‍ വാഹനം ഇല്ലായെന്ന് ഉറപ്പാക്കുകയും ചെയ്യണമെന്നും ആഭ്യന്തര മന്ത്രാലയം വ്യക്തമാക്കി. സ്‌കൂളുകള്‍ക്ക് സമീപം ഡ്രൈവര്‍മാര്‍ വേഗത കുറയ്ക്കണം. ഡ്രൈവിംഗ് സമയത്ത് മൊബൈല്‍ ഫോണ്‍ ഉപയോഗിക്കരുതെന്നും മറ്റുള്ളവരെ ശല്യപ്പെടുത്തുന്ന വിധത്തില്‍ ഹോണ്‍ മുഴക്കരുതെന്നും മന്ത്രാലയം ചൂണ്ടിക്കാട്ടി.
ബസിന് ഉള്ളിലെ സുരക്ഷ ഉറപ്പാക്കാന്‍, വിദ്യാര്‍ത്ഥികള്‍ ക്രമമായി ബസില്‍ കയറുകയും പുറത്തുകടക്കുകയും ചെയ്യണമെന്നും ആവശ്യമില്ലാതെ എമര്‍ജന്‍സി എക്‌സിറ്റ് ഹാന്‍ഡിലുകള്‍ ഉപയോഗിക്കരുതെന്നും ബസ് സൂപ്പര്‍വൈസറുമായി സഹകരിക്കണമെന്നും മുന്നറിയിപ്പില്‍ പറയുന്നു.
Content Highlights: Qatar resumes in-person classes in schools, issuing strict safety guidelines to ensure the well-being of students.