മനുഷ്യക്കടത്ത് തിരിച്ചറിയുകയും തടയുകയും ലക്ഷ്യം; മാർ​ഗനിർദ്ദേശങ്ങൾ പുറത്തിറക്കി ഖത്തർ

മനുഷ്യരുടെ മാന്യത സംരക്ഷിക്കുകയും ദുര്‍ബലരായ വ്യക്തികളെ ചൂഷണത്തില്‍ നിന്നും അനധികൃത ലാഭത്തില്‍ നിന്നും സംരക്ഷിക്കുകയും ചെയ്യേണ്ടത് അനിവാര്യമാണെന്ന് അധികൃതര്‍ അറിയിച്ചു.

മനുഷ്യക്കടത്ത് തിരിച്ചറിയുകയും തടയുകയും ലക്ഷ്യം; മാർ​ഗനിർദ്ദേശങ്ങൾ പുറത്തിറക്കി ഖത്തർ
dot image

ഖത്തറില്‍ മനുഷ്യക്കടത്ത് കേസുകള്‍ തിരിച്ചറിയാനും ചെറുക്കാനും ലക്ഷ്യമിട്ട് തൊഴില്‍ മന്ത്രാലയം പുതിയ മാര്‍ഗനിര്‍ദ്ദേശങ്ങള്‍ പുറത്തിറക്കി. മനുഷ്യരുടെ മാന്യത സംരക്ഷിക്കുകയും ദുര്‍ബലരായ വ്യക്തികളെ ചൂഷണത്തില്‍ നിന്നും അനധികൃത ലാഭത്തില്‍ നിന്നും സംരക്ഷിക്കുകയും ചെയ്യേണ്ടത് അനിവാര്യമാണെന്ന് അധികൃതര്‍ അറിയിച്ചു.

പാസ്പോര്‍ട്ടോ വ്യക്തിഗത തിരിച്ചറിയല്‍ രേഖകളോ പിടിച്ചെടുക്കുകല്‍, തടഞ്ഞുവെക്കല്‍ ഉള്‍പ്പെടെയുളള നിയമം ലംഘനങ്ങളും ഇതിന്റെ പരിധിയില്‍ വരും. ജോലിസ്ഥലങ്ങളിലെ ചൂഷണം, വ്യാജ ജോലി വാഗ്ദാനങ്ങളിലൂടെയുളള റിക്രൂട്ട്‌മെന്റ്, രേഖകള്‍ പിടിച്ചുവെക്കല്‍, സഞ്ചാരസ്വാതന്ത്ര്യത്തില്‍ നിയന്ത്രണം, തൊഴിലാളികളുടെ അവകാശങ്ങളെയും മാന്യതയെയും ലംഘിക്കുന്ന പ്രവര്‍ത്തനങ്ങള്‍ എന്നിവയും റിപ്പോര്‍ട്ട് ചെയ്യാവുന്നതാണ്. പൊതുജനങ്ങളുടെ സഹകരണം മനുഷ്യക്കടത്ത് കേസുകള്‍ തടയാനും ഇരകളെ സംരക്ഷിക്കാനും സഹായിക്കുമെന്ന് മന്ത്രാലയം വ്യക്തമാക്കി.

Content Highlights:

dot image
To advertise here,contact us
dot image