പ്രവാസ ലോകത്ത് ഓണം ഒരുക്കാൻ; പഴം, പച്ചക്കറി വിഭവങ്ങളുമായി ലുലുവിന്റെ പ്രത്യേക കാർഗോ വിമാനം പുറപ്പെട്ടു

60 ടൺ പഴം, പച്ചക്കറി, വാഴയിലകൾ എന്നിവയുമായി മറ്റൊരു പ്രത്യേക കാർഗോ വിമാനം ഓഗസ്റ്റ് 20ന് കൊച്ചിയിൽ നിന്ന് പുറപ്പെടും

പ്രവാസ ലോകത്ത് ഓണം ഒരുക്കാൻ; പഴം, പച്ചക്കറി വിഭവങ്ങളുമായി ലുലുവിന്റെ പ്രത്യേക കാർഗോ വിമാനം പുറപ്പെട്ടു
dot image

പ്രവാസി മലയാളികളുടെ ഓണാഘോഷത്തിന് നിറം പകരാൻ ഓണസദ്യയ്ക്കാവശ്യമായ പഴം, പച്ചക്കറി, വാഴയില തുടങ്ങിയ വിഭവങ്ങളുമായി ലുലുവിന്റെ പ്രത്യേക കാർഗോ വിമാനം കൊച്ചിയിൽ നിന്ന് പുറപ്പെട്ടു. നാഷണൽ എയർലൈൻസിന്റെ കാർഗോ വിമാനത്തിൽ ഇന്നലെ രാവിലെ 10.40നാണ് 45 ടൺ പഴം, പച്ചക്കറി വിഭവങ്ങൾ ഗൾഫ് രാജ്യങ്ങളിലേക്ക് കയറ്റി അയച്ചത്.

ഓണസദ്യയ്ക്ക് ആവശ്യമായ വിവിധയിനം പച്ചക്കറികൾക്കും പഴങ്ങൾക്കും പുറമെ വാഴയിലകളും കാർഗോയിൽ ഉൾപ്പെടുത്തിയിട്ടുണ്ട്. പ്രവാസി മലയാളികൾക്ക് നാട്ടിലെ ഓണത്തിന്റെ രുചിയും പാരമ്പര്യവും അതേപടി അനുഭവിക്കാനാണ് വിഭവങ്ങൾ എത്തിക്കുന്നത്.

ഇതിന് പുറമെ 60 ടൺ പഴം, പച്ചക്കറി, വാഴയിലകൾ എന്നിവയുമായി മറ്റൊരു പ്രത്യേക കാർഗോ വിമാനം ഓഗസ്റ്റ് 20ന് കൊച്ചിയിൽ നിന്ന് പുറപ്പെടും.

ലുലു ഫെയർ എക്സ്പോർട്ടിന്റെ നേതൃത്വത്തിൽ മൂന്ന് ലക്ഷത്തിലധികം പഴം–പച്ചക്കറി വിഭവങ്ങളാണ് ഈ ഓണക്കാലത്ത് ഗൾഫ് രാജ്യങ്ങളിലെ ലുലു സ്റ്റോറുകളിലേക്ക് എത്തിക്കുന്നത്. ഓണക്കാലത്ത് പ്രവാസി മലയാളികൾക്ക് ആവശ്യമായ ഭക്ഷ്യവസ്തുക്കളുടെ ലഭ്യത ഉറപ്പാക്കാൻ മുൻകരുതൽ നടപടികൾ സ്വീകരിക്കുമെന്ന് ലുലു ഗ്രൂപ്പ് ചെയർമാൻ എം.എ. യൂസഫലി നേരത്തെ പ്രഖ്യാപിച്ചിരുന്നു.

ഇതിന്റെ ഭാഗമായി ജി.സി.സി രാജ്യങ്ങളിലെ ലുലു സ്റ്റോറുകൾ പ്രവാസി മലയാളികളുടെ ഓണാഘോഷത്തിനായി വിപുലമായ ഒരുക്കങ്ങളാണ് നടത്തുന്നത്. നാട്ടിൽ നിന്നെത്തുന്ന പഴം, പച്ചക്കറി, വാഴയില തുടങ്ങിയവയുടെ ലഭ്യത ഉറപ്പാക്കുന്നതിലൂടെ പ്രവാസികൾക്ക് ഓണസദ്യ ഒരുക്കുന്നതിനുള്ള സൗകര്യവും ലുലു ഉറപ്പാക്കുകയാണ്.

Content Highlights: Lulu Group has stepped up preparations for Onam celebrations in the Gulf by sending a special cargo flight carrying 45 tonnes of fresh fruits, vegetables and banana leaves from Kochi.

dot image
To advertise here,contact us
dot image