

ആലപ്പുഴ: ഒന്നര വയസുകാരന്‍ ട്രെയിന്‍ തട്ടി മരിച്ചു. അമ്പലപ്പുഴ വടക്ക് പഞ്ചായത്ത് 15-ാം വാര്‍ഡ് വളഞ്ഞ വഴി പുതുവല്‍ വിനീതിന്റെ മകന്‍ തൃണവാണ് മരിച്ചത്. വൈകിട്ട് ആറോടെയായിരുന്നു അപകടം. റെയില്‍വേ ട്രാക്കിനോട് ചേര്‍ന്നുള്ള തൊട്ടടുത്ത ബന്ധുവിന്റെ വീട്ടിലായിരുന്ന കുട്ടിയെ ഇന്ന് വൈകിട്ട് കാണാതയിരുന്നു. കാണാതായ കുട്ടിയെ തിരയുന്നതിനിടെ ട്രെയിന്‍ തട്ടി മരിച്ച നിലയില്‍ കണ്ടെത്തുകയായിരുന്നു. വൈകിട്ട് ആറ് മണിക്ക് കടന്നു പോയ പാസഞ്ചര്‍ തട്ടിയാണ് അപകടം സംഭവിച്ചത്.
Content Highlights: A one-and-a-half-year-old child died in a tragic train accident in Ambalappuzha, Kerala, after being hit by a train. Read the latest updates on the heartbreaking incident.