ഖത്തറിൽ ഹെലികോപ്റ്റർ കടലിൽ തകർന്ന് വീണ് ആറ് മരണം; ഒരാൾക്കായി തെരച്ചിൽ

ഏഴ് പേരാണ് ഹെലികോപ്റ്ററിൽ ഉണ്ടായിരുന്നത്

ഖത്തറിൽ ഹെലികോപ്റ്റർ കടലിൽ തകർന്ന് വീണ്  ആറ് മരണം; ഒരാൾക്കായി തെരച്ചിൽ
dot image

ദോഹ: ഖത്തറിൽ ഹെലികോപ്റ്റർ കടലിൽ തകർന്ന് വീണുണ്ടായ അപകടത്തിൽ ആറ് പേർ മരിക്കുകയും ഒരാളെ കാണാതാവുകയും ചെയ്തു. ഇയാൾക്കായുള്ള തെരച്ചിൽ പുരോഗമിക്കുകയാണ്. സാങ്കേതിക തകരാറാണ് അപകടത്തിന് കാരണമെന്ന് ഖത്തർ ആഭ്യന്തര മന്ത്രാലയം അറിയിച്ചു. ഏഴ് പേരാണ് ഹെലികോപ്റ്ററിൽ ഉണ്ടായിരുന്നത്.

നിരീക്ഷണ പറക്കലിനിടെ ശനിയാഴ്ച രാത്രിയാണ് ഹെലികോപ്റ്റർ തകർന്നത്. കാണാതായ ആൾക്കുവേണ്ടി വ്യോമ, നാവിക സേനകൾ തെരച്ചിൽ തുടരുകയാണ്. അപകടത്തിൽ മരിച്ചവരുടെ കുടുംബത്തിന്റെ ദുഃഖത്തിൽ പങ്കുചേരുന്നുവെന്ന് ഖത്തർ ആഭ്യന്തരമന്ത്രാലയം അറിയിച്ചു. മൂന്ന് തുർക്കി പൗരന്മാരും മൂന്ന് ഖത്തർ സൈനികരുമാണ് മരിച്ചവരിൽ ഉൾപ്പെടുന്നത്.

Content Highlights: Six people died in a Qatar helicopter crash reportedly caused by a technical malfunction

dot image
To advertise here,contact us
dot image