സമുദ്രസമ്പത്ത് വരും തലമുറയ്ക്കായി സംരക്ഷിക്കണം; ബോധവത്ക്കരണവുമായി ഖത്തർ

മത്സ്യബന്ധന തൊഴിലാളികളോടും കടൽ യാത്രികരോടും മന്ത്രാലയം ഇക്കാര്യത്തിൽ സഹകരണം അഭ്യർത്ഥിച്ചു

dot image

രാജ്യത്തിന്റെ സമുദ്രസമ്പത്ത് ഭാവിതലമുറയ്ക്കായി സംരക്ഷിക്കേണ്ടതുണ്ടെന്ന് ഓർമിപ്പിച്ച് ഖത്തർ പരിസ്ഥിതി, കാലാവസ്ഥാ വ്യതിയാന മന്ത്രാലയം. ഇതിനായി ബോധവത്ക്കരണ പരിപാടികളും കാമ്പയിനുകളും മന്ത്രാലയത്തിന്റെ നേതൃത്വത്തിൽ സംഘടിപ്പിച്ചു വരികയാണ്. മത്സ്യബന്ധന തൊഴിലാളികളോടും കടൽ യാത്രികരോടും മന്ത്രാലയം ഇക്കാര്യത്തിൽ സഹകരണം അഭ്യർത്ഥിച്ചു.

അൽ വക്ര തുറമുഖത്ത് ആരംഭിച്ച വിപുലമായ ബോധവൽക്കരണ കാമ്പയിനിന്റെ ഭാഗമായാണ് മന്ത്രാലയം സമുദ്രസമ്പത്ത് സംരക്ഷണ സന്ദേശം പുറപ്പെടുവിച്ചത്. മത്സ്യബന്ധനത്തിന് പോകുമ്പോൾ നൈലോൺ, പ്ലാസ്റ്റിക് ബാഗുകൾ എന്നിവയുടെ ഉപയോഗം പരമാവധി ഒഴിവാക്കാനും അഥവാ ഉപയോഗിക്കുകയാണെങ്കിൽ അവ സുരക്ഷിതമായി തിരികെ കൊണ്ടുവന്ന് ശരിയായ രീതിയിൽ സംസ്കരിക്കാനും മത്സ്യത്തൊഴിലാളികളോട് മന്ത്രാലയം ആവശ്യപ്പെട്ടു.

ഖത്തറിൻ്റെ തീരപ്രദേശങ്ങളിൽ പ്ലാസ്റ്റിക് മലിനീകരണം വർധിച്ചിരിക്കുകയാണ്. പവിഴപ്പുറ്റുകളിലും തുറമുഖങ്ങളിലും പരിസരപ്രദേശങ്ങളിലും വലിയ തോതിൽ പ്ലാസ്റ്റിക് ബാഗുകൾ അടിഞ്ഞുകൂടുകയാണ്. ഇത്തരം മാലിന്യങ്ങൾ സമുദ്രത്തിലെ ആവാസവ്യവസ്ഥയ്ക്കും പരിസ്ഥിതിയുടെ നിലനിൽപ്പിനും വലിയ ഭീഷണിയാണ് ഉയർത്തുന്നത്. ഈ പ്രശ്നം പരിഹരിക്കാനായി, സമുദ്രവും പരിസരങ്ങളും വൃത്തിയായി സൂക്ഷിക്കുന്നുണ്ടെന്ന് ഉറപ്പാക്കാൻ പരിസ്ഥിതി മന്ത്രാലയം ഫിഷറീസ് വകുപ്പുമായി ചേർന്ന് ഒരു സംയുക്ത സമിതിക്ക് രൂപം നൽകിയിട്ടുണ്ട്.

Content Highlights: Qatar raises awareness on protecting marine resources for future generations

dot image
To advertise here,contact us
dot image