എയർ ഷോകൾ, ഡ്രോണുകൾ, വെടിക്കെട്ട്... ലുസൈൽ സ്കൈ ഫെസ്റ്റിവൽ ആരംഭിച്ചു

മേഖലയിലെ ഏറ്റവും വലിയ പരിപാടിയെന്നാണ് ഈ ഫെസ്റ്റിവൽ അറിയപ്പെടുന്നത്

എയർ ഷോകൾ, ഡ്രോണുകൾ, വെടിക്കെട്ട്... ലുസൈൽ സ്കൈ ഫെസ്റ്റിവൽ ആരംഭിച്ചു
dot image

ദോഹ: ചെറിയ പെരുന്നാള്‍ അവധിയുടെ ഭാഗമായി നടന്ന എയര്‍ഷോ ആയ ലുസൈല്‍ സ്‌കൈ ഫെസ്റ്റിവലിന് തുടക്കമായി. ഫെസ്റ്റിവലിന്റെ ഉദ്ഘാടനത്തില്‍ പങ്കെടുക്കുന്നതിനായി ഇന്നലെ വൈകുന്നേരം ആയിരക്കണക്കിന് ആളുകളാണ് അല്‍ സാദ് പ്ലാസയില്‍ എത്തിയത്. മേഖലയിലെ ഏറ്റവും വലിയ പരിപാടിയെന്നാണ് ഈ ഫെസ്റ്റിവൽ അറിയപ്പെടുന്നത്.

ഏപ്രില്‍ മൂന്ന് മുതല്‍ അഞ്ച് വരെയാണ് ഫെസ്റ്റിവല്‍ നടക്കുന്നത്. ഇന്റര്‍നാഷണല്‍ ടീമുകളുടെ എയറോബാറ്റിക് ഷോകള്‍, സ്‌കൈറൈറ്റിംഗ്, ഫാസ്റ്റ് ജെറ്റ്സ്റ്റണ്ടുകള്‍, സ്‌കൈ ഡൈവിംഗ് തുടങ്ങിയ ആവേശകരമായ ആകാശ പ്രകടനങ്ങളുടെ നീണ്ട പട്ടിക ഫെസ്റ്റിവലില്‍ ഉള്‍പ്പെടുന്നു. ഖത്തരി ദിയാറുമായി സഹകരിച്ച് വിസിറ്റ് ഖത്തറാണ് ഈ ഫെസ്റ്റിവല്‍ സംഘടിപ്പിക്കുന്നത്.

ഫെസ്റ്റിവല്‍ മൈതാനത്ത് വിവിധതരം പ്രാദേശിക അന്തര്‍ദേശിയ വിഭവങ്ങളുടെ ഫുഡ്സ്റ്റാളുകള്‍ ഉള്‍ക്കൊള്ളുന്ന ഫുഡ് സോണ്‍ ആസ്വദകര്‍ ഏറ്റെടുത്തുകഴിഞ്ഞു. സംഗീതം, പെര്‍ഫോമന്‍സുകള്‍, രസകരമായ പ്രവര്‍ത്തനങ്ങളും ഉള്‍ക്കൊള്ളുന്ന എന്‍ടര്‍ടൈന്‍മെന്റ് തീയേറ്ററും സജ്ജീകരിച്ചിട്ടുണ്ട്.

ഈദ് പോലുള്ള പ്രധാന സാംസ്‌കാരിക ദിവസങ്ങളില്‍ ലോകോത്തര പൊതു വിനോദത്തിനുള്ള കേന്ദ്രമായി ഖത്തറിനെ സ്ഥാപിക്കുക എന്നതാണ് ലുസൈല്‍ സ്‌കൈ ഫെസ്റ്റിവലിന്റെ ലക്ഷ്യമെന്ന് സംഘാടകര്‍ പറയുന്നു.

Content Highlights: Lusail Sky Festival takes off with a blockbuster display of air shows

dot image
To advertise here,contact us
dot image