

ദുബായ്: ദുബായില്‍ പനിബാധിച്ച് മലയാളി യുവാവ് മരിച്ചു. കാസര്‍കോട് എരിയാല്‍ ബ്ലാര്‍ക്കോഡ് സ്വദേശി റിഷാല്‍ (25)മരിച്ചത്. പനി ബാധിച്ചതിനെ തുടര്‍ന്ന് ഇന്നലെ രാവിലെ ദുബായ് റാശിദ് ആശുപത്രിയില്‍ ചികിത്സ തേടിയിരുന്നു. എന്നാല്‍ വൈകുന്നേരത്തോടെ മരണം സംഭവിക്കുകയായിരുന്നു.
അവധിയ്ക്ക് നാട്ടില്‍ പോകാനിരിക്കെയാണ് മരണം സംഭവിച്ചത്. മൃതദേഹം നാട്ടിലെത്തിക്കാനായുള്ള നടപടികള്‍ പൂര്‍ത്തിയാക്കി വരികയാണെന്ന് കെഎംസിസി ഭാരവാഹികള്‍ അറിയിച്ചു.
നാലു വര്‍ഷമായി യുഎഇ പ്രവാസിയാണ് റിഷാല്‍. ദുബായ് കറാമ അല്‍ അല്‍ത്താര്‍ സെന്ററില്‍ ജോലി ചെയ്തുവരികയായിരുന്നു. അവിവാഹിതനാണ്. പിതാവ്; ഷാഫി, മാതാവ്: ഫസീല, സഹോദരങ്ങള്‍: റിഫാദ്,റിഷാന.
Content Highlights: Malayali youth dies in Dubai after contracting fever