ഖത്തറില്‍ KMCC ഓഫീസിലെ എട്ട് കോടി രൂപയുടെ കവര്‍ച്ച; ഒരാള്‍ കീഴടങ്ങി

കോഴിക്കോട് കൊയിലാണ്ടി സ്വദേശി പരപ്പില്‍ ബാലകൃഷ്ണനാണ് കോഴിക്കോട് പൊലീസില്‍ കീഴടങ്ങിയത്

ഖത്തറില്‍ KMCC ഓഫീസിലെ എട്ട് കോടി രൂപയുടെ കവര്‍ച്ച; ഒരാള്‍ കീഴടങ്ങി
dot image

ഖത്തറില്‍ കെഎംസിസി ഓഫീസില്‍ കവര്‍ച്ച നടത്തിയ കേസില്‍ ഒരാള്‍ കീഴടങ്ങി. കോഴിക്കോട് കൊയിലാണ്ടി സ്വദേശി പരപ്പില്‍ ബാലകൃഷ്ണനാണ് കോഴിക്കോട് പൊലീസില്‍ കീഴടങ്ങിയത്. കെഎംസിസി ഓഫീസില്‍ റൂം ബോയിയെ കെട്ടിയിട്ട് എട്ട് കോടി രൂപ കവര്‍ച്ച നടത്തിയ കേസിലാണ് ബാലകൃഷ്ണന്‍ കീഴടങ്ങിയത്.

2025 സെപ്റ്റംബര്‍ 18ന് അല്‍ തുമാമയിലെ കെഎംസിസി ഓഫീസിലാണ് സംഭവം. ആകെ ആറ് പ്രതികളാണ് കേസിലുള്ളത്. റൂം ബോയിയുടെ കൈയും കാലും കെട്ടിയിട്ട് ഓഫീസ് റൂമിലെ സ്‌ട്രോങ് റൂം ഗ്യാസ് കട്ടര്‍ ഉപയോഗിച്ച് 31 ലക്ഷം റിയാല്‍ അക്രമി സംഘം കവരുകയായിരുന്നു.

പിന്നാലെ പി കെ അബ്ദുല്‍ റഹീം എന്നയാള്‍ നല്‍കിയ പരാതിയില്‍ ഈ വര്‍ഷം സെപ്റ്റംബര്‍ 15ന് കൊയിലാണ്ടി പൊലീസ് കേസെടുക്കുകയായിരുന്നു. കേസില്‍ ആറ് പ്രതികളാണുള്ളത്. ബോംബെ ഷാജി, റാഷി, സാലിഹ് എന്ന ബാവ, ഹസന്‍ എന്ന മമ്മാലി, നിസാര്‍ എന്നിവരാണ് മറ്റ് പ്രതികള്‍. കേസില്‍ ഈ അഞ്ച് പേരെ ഇനിയും പിടികൂടാനുണ്ട്.

Content Highlights: A man has surrendered before Kozhikode police in connection with the robbery at the Qatar KMCC office. Parappil Balakrishnan, a native of Koyilandy in Kozhikode district, surrendered to the police in Kozhikode

dot image
To advertise here,contact us
dot image