

നാഷണല്‍ ഡീസല്‍ സബ്‌സിഡി കാര്‍ഡ് അവതരിപ്പിച്ച് ഒമാന്‍. ഡിസംബര്‍ ഒന്ന് മുതല്‍ പ്രാബല്യത്തില്‍ വരും. 258 ബൈസയില്‍ ഡീസല്‍ അടിക്കുന്നവര്‍ ഈ കാര്‍ഡ് ഉപയോഗിക്കണമെന്ന് അധികൃതര്‍ അറിയിച്ചു.
റോയല്‍ ഒമാന്‍ പൊലീസില്‍ രജിസ്റ്റര്‍ ചെയ്ത സ്വകാര്യ, വാണിജ്യ ഡീസല്‍ വാഹനങ്ങള്‍ക്ക് ഈ കാര്‍ഡ് ഉപയോഗിക്കാമെന്ന് നാഷണല്‍ സബ്‌സിഡി കമ്മിറ്റി അറിയിച്ചു.
സബ്‌സിഡിക്ക് അര്‍ഹരായവര്‍ക്ക് നാഷണല്‍ സബ്‌സിഡി സിസ്റ്റത്തിന്റെ വെബ്‌സൈറ്റിലൂടെയോ മൊബൈല്‍ ആപ്ലിക്കേഷനിലൂടെയോ കാര്‍ഡ് എങ്ങനെ വാങ്ങാമെന്നുള്ള നിര്‍ദ്ദേശങ്ങള്‍ ടെക്‌സ്റ്റ് മെസേജായി ലഭിക്കും.
യോഗ്യരായ പൗരന്മാര്‍ക്ക് അനുയോജ്യമായ പിന്തുണ നല്‍കുന്നതിനായി നാഷണല്‍ സബ്‌സിഡി സിസ്റ്റത്തെ വിപുലീകരിക്കുക എന്ന ലക്ഷ്യത്തോടെയാണ് കാര്‍ഡ് പുറത്തിറക്കുന്നത്. സബ്‌സിഡി നിരക്കില്‍ രാജ്യമെമ്പാടും ഡീസല്‍ ലഭിക്കുന്നതിനാണ് ഇത്തരമൊരു പദ്ധതി അവതരിപ്പിച്ചിരിക്കുന്നത്. നിലവില്‍ ഒരു ലിറ്ററിന് 258 ബൈസയാണ് സബ്‌സിഡി നിരക്ക്.
Content Highlights: Oman announces a National Diesel Subsidy Card to provide subsidised diesel to eligible beneficiaries. The new scheme will come into effect on December 1