പ്രവാസികൾക്ക് താൽക്കാലിക ആശ്വാസം; ഒമാനിൽ ഹോട്ടൽ റിസപ്ഷനിൽ ജോലി തുടരാം

രാത്രികാലങ്ങളിൽ ഹോട്ടലുകളുടെ സേവനം തടസ്സമില്ലാതെ ലഭ്യമാക്കുന്നതിനാണ് പ്രവാസി റിസപ്ഷനിസ്റ്റുകൾക്ക് രാത്രി ഷിഫ്റ്റിൽ ജോലി ചെയ്യാൻ അനുമതി നൽകുന്നത്

പ്രവാസികൾക്ക് താൽക്കാലിക ആശ്വാസം;  ഒമാനിൽ ഹോട്ടൽ റിസപ്ഷനിൽ ജോലി തുടരാം
oman
dot image

ഒമാനിലെ ഹോട്ടലുകളിൽ റിസപ്ഷൻ ജോലികളിൽ പ്രവാസികളെ നിയോഗിക്കുന്നതിനുള്ള ഇളവിന്റെ കാലാവധി 2027 ജൂൺ 30 വരെ നീട്ടി. ഹോട്ടൽ മേഖലയുടെ പ്രവർത്തനങ്ങൾ സുഗമമായി മുന്നോട്ടുകൊണ്ടുപോകാൻ സഹായിക്കുന്ന തീരുമാനമാണിത്. ഒമാനി ജീവനക്കാരുടെ എണ്ണത്തിന് അനുസരിച്ചായിരിക്കും പ്രവാസികൾക്ക് അവസരം ലഭിക്കുക.

രാത്രികാലങ്ങളിൽ ഹോട്ടലുകളുടെ സേവനം തടസ്സമില്ലാതെ ലഭ്യമാക്കുന്നതിനാണ് പ്രവാസി റിസപ്ഷനിസ്റ്റുകൾക്ക് രാത്രി ഷിഫ്റ്റിൽ ജോലി ചെയ്യാൻ അനുമതി നൽകുന്നത്. കഴിഞ്ഞ ആറ് മാസമായി സ്വകാര്യ മേഖലയിലെ സ്വദേശിവത്ക്കരണ നിബന്ധനകൾ കൃത്യമായി പാലിക്കുന്ന ഹോട്ടലുകൾക്ക് മാത്രമേ ഈ ഇളവ് ലഭിക്കുകയുള്ളൂ.

ഒമാനി റിസപ്ഷനിസ്റ്റുകളുടെ എണ്ണത്തിന്റെ അടിസ്ഥാനത്തിലാണ് പ്രവാസികളെ നിയമിക്കാനുള്ള പരിധി നിശ്ചയിച്ചിരിക്കുന്നത്. ഒന്ന് മുതൽ മൂന്ന് വരെ ഒമാനി ജീവനക്കാരുള്ള ഹോട്ടലുകൾക്ക് ഒരു പ്രവാസിയെയും നാല് മുതൽ ആറ് വരെ ഒമാനി ജീവനക്കാരുള്ളവർക്ക് രണ്ട് പ്രവാസികളെയും നിയമിക്കാം. ഏഴോ അതിലധികമോ ഒമാനി റിസപ്ഷനിസ്റ്റുകൾ ജോലി ചെയ്യുന്ന സ്ഥാപനങ്ങൾക്ക് മൂന്ന് പ്രവാസികളെ വരെ രാത്രി ജോലിക്ക് നിയോഗിക്കാനാകും.

രാത്രി 10 മണി മുതൽ രാവിലെ ഏഴ് മണി വരെയുള്ള സമയത്താണ് പ്രവാസികൾക്ക് ജോലി ചെയ്യാൻ അനുമതിയുള്ളത്. എന്നാൽ വെള്ളി, ശനി ദിവസങ്ങളിലും മറ്റ് ഔദ്യോഗിക അവധി ദിവസങ്ങളിലും ഈ ഇളവ് ബാധകമായിരിക്കില്ല.

അനുമതി ലഭിക്കുന്നതിനായി ഹോട്ടലുകൾ വാണിജ്യ രജിസ്‌ട്രേഷൻ രേഖകളും ജീവനക്കാരുടെ തിരിച്ചറിയൽ രേഖകളും സഹിതം മാനവ വിഭവശേഷി വികസന വകുപ്പ് ഡയറക്ടർക്ക് അപേക്ഷ നൽകണം. നൽകുന്ന സർട്ടിഫിക്കറ്റുകളുടെ കാലാവധി ഒരു വർഷമായിരിക്കും. നിലവിൽ കാലാവധി കഴിഞ്ഞ സർട്ടിഫിക്കറ്റുകൾ ഉള്ള സ്ഥാപനങ്ങൾ ഉടൻ പുതുക്കണമെന്നും മന്ത്രാലയം അറിയിച്ചു.

Content Highlights: Oman's Ministry of Heritage and Tourism has extended the temporary exemption allowing hotels to employ expatriate receptionists on night shifts and during Eid and other official holidays until June 30, 2027. The number of expatriate employees permitted depends on the number of Omani receptionists employed by each hotel. The move offers temporary relief to eligible expatriate workers in Oman's hospitality sector.

dot image
To advertise here,contact us
dot image