സാമ്പത്തിക സഹകരണം ശക്തമാക്കാൻ നീക്കം; ജിസിസി എക്സൈസ് നികുതി കരാർ അം​ഗീകരിച്ച് കുവൈറ്റ്

നികുതി നിയമങ്ങൾ പൊതുവായ രീതിയിൽ ക്രമീകരിക്കുക, സാമ്പത്തിക ഏകോപനം മെച്ചപ്പെടുത്തുക, ജിസിസി സമ്പദ്‌വ്യവസ്ഥയ്ക്ക് പൊതുവായ നിയമവ്യവസ്ഥ ഒരുക്കുക എന്നിവയാണ് കരാറിലൂടെ ലക്ഷ്യമിടുന്നത്

സാമ്പത്തിക സഹകരണം ശക്തമാക്കാൻ നീക്കം; ജിസിസി എക്സൈസ് നികുതി കരാർ അം​ഗീകരിച്ച് കുവൈറ്റ്
kuwait
dot image

ജിസിസി രാജ്യങ്ങളുടെ ഏകീകൃത എക്സൈസ് നികുതി കരാറിനും അതിലെ ഭേദഗതികൾക്കും കുവൈറ്റ് ഔദ്യോഗിക അംഗീകാരം നൽകി. അംഗരാജ്യങ്ങൾ തമ്മിലുള്ള സാമ്പത്തിക സഹകരണം കൂടുതൽ ശക്തമാക്കുന്നതിന്റെ ഭാഗമായാണ് ഈ തീരുമാനം.

നികുതി നിയമങ്ങൾ പൊതുവായ രീതിയിൽ ക്രമീകരിക്കുക, സാമ്പത്തിക ഏകോപനം മെച്ചപ്പെടുത്തുക, ജിസിസി സമ്പദ്‌വ്യവസ്ഥയ്ക്ക് പൊതുവായ നിയമവ്യവസ്ഥ ഒരുക്കുക എന്നിവയാണ് കരാറിലൂടെ ലക്ഷ്യമിടുന്നത്. വ്യാപാരവും സാമ്പത്തിക ഇടപാടുകളും കൂടുതൽ സുഗമമാക്കാൻ ഇത് സഹായിക്കും.

ജിസിസി ചാർട്ടറിനും സാമ്പത്തിക കരാറിനും അനുസൃതമായി അംഗരാജ്യങ്ങൾ തമ്മിലുള്ള ഐക്യവും സഹകരണവും കൂടുതൽ മേഖലകളിലേക്ക് വ്യാപിപ്പിക്കാനും പുതിയ നടപടി വഴിയൊരുക്കും. പ്രാദേശിക സമ്പദ്‌വ്യവസ്ഥയുടെ സ്ഥിരതയ്ക്കും വളർച്ചയ്ക്കും ഈ നീക്കം കരുത്തേകുമെന്നാണ് വിലയിരുത്തപ്പെടുന്നത്.

Content Highlights: Kuwait has approved the GCC Unified Excise Tax Agreement and its amendments through Decree-Law No. 140 of 2026. The move aims to harmonise tax legislation, improve coordination between tax authorities and strengthen economic integration among the six GCC countries. The agreement covers tax collection, exemptions, refunds, registration, tax returns, inspections and penalties. Kuwait is the last GCC member state to approve the agreement.

dot image
To advertise here,contact us
dot image