

കൊച്ചി: വിദ്വേഷ യൂട്യൂബർ ഷാജന്‍ സ്‌കറിയ പച്ച വര്‍ഗീയത പറയുന്നയാളാണെന്നും അദ്ദേഹത്തിന്‍റെ വീട് സന്ദർശിച്ച മന്ത്രിമാരോട് തന്നെ അതിന്‍റെ വിശദാംശങ്ങൾ ചോദിക്കണമെന്നും മുസ്‌ലിം ലീഗ് ജനറല്‍ സെക്രട്ടറി പിഎംഎ സലാം. നിരന്തരം മുസ്‌ലിം ലീഗിനെ കടന്നാക്രമിക്കുന്ന തുടര്‍ച്ചയായി വര്‍ഗീയ പരാമര്‍ശങ്ങള്‍ നടത്തുന്ന ഷാജന്‍ സ്‌കറിയയുടെ വീട് സന്ദര്‍ശിച്ചതിലൂടെ എന്ത് സന്ദേശമാണ് നല്‍കുന്നത് എന്നായിരുന്നു പിഎംഎ സലാമിനോട് ചോദിച്ചത്. എന്നാല്‍ മരണ വീട്ടില്‍ പോയതിനെ വിമര്‍ശിക്കാനാകുമോയെന്നും ശരിയാണെങ്കിലും തെറ്റാണെങ്കിലും തെറ്റാണെന്ന് പുറത്തുപറയാനാകുമോയെന്നും പിഎംഎ സലാം ചോദിച്ചു.
സന്ദര്‍ശനത്തെക്കുറിച്ച് 'സത്യത്തിനുള്ള അംഗീകാരം' എന്ന ഷാജന്റെ പ്രതികരണത്തോടുള്ള ചോദ്യത്തിന് 'മരണവീട് സന്ദര്‍ശിച്ചതിനെ എന്തിന്റെ പേരിലാണെങ്കിലും വിമര്‍ശിക്കുന്നത് ശരിയല്ല. മരണം നടന്നുവെന്നത് സത്യമാണ്. അതിനെ അംഗീകരിക്കണ്ടേ', എന്നായിരുന്നു ലീഗ് നേതാവിന്റെ മറുപടി. റിപ്പോർട്ടറിൻ്റെ സംവാദ പരിപാടിയായ സ്ട്രെയ്റ്റ് ഫോർവേർഡിൽ സംസാരിക്കുകയായിരുന്നു പിഎംഎ സലാം.
ഷാജന്‍റെ വീട് സന്ദർശിച്ച ഇതേ മന്ത്രിമാര്‍ പത്മശ്രീ ചെറുവയല്‍ രാമന്‍ മരിച്ചപ്പോള്‍ വീട്ടില്‍ പോയില്ലല്ലോയെന്ന ചോദ്യത്തോട് 'അവിടുത്തെ മന്ത്രിയായ ടി സിദ്ദിഖ് പോയിട്ടുണ്ടല്ലോ. വയനാട്ടില്‍ പോകുന്നതും അങ്ങാടിയില്‍ പോകുന്നതും തമ്മില്‍ വ്യത്യാസമില്ലേ', എന്നുപറഞ്ഞ് പിഎംഎ സലാം നിസ്സാരവല്‍ക്കരിക്കുകയായിരുന്നു. ലീഗ് മന്ത്രിമാര്‍ എന്തുകൊണ്ട് ഷാജന്റെ വീട്ടില്‍ പോയില്ല എന്ന ചോദ്യത്തോട് തിരക്കിലായതുകൊണ്ടാവാമെന്നും പിഎംഎ സലാം പറഞ്ഞു.
മുഖ്യമന്ത്രിയും 12 മന്ത്രിമാരും സ്പീക്കറും എംഎല്‍എമാരും അടക്കമായിരുന്നു ഷാജന്റെ വീട് സന്ദര്‍ശിച്ചത്. ഇത് വിമര്‍ശനങ്ങള്‍ക്ക് വഴിവെച്ചിരുന്നു. സത്യത്തിനുള്ള അംഗീകാരം എന്നാണ് വിഷയത്തില്‍ ഷാജന്‍ സ്‌കറിയ പ്രതികരിച്ചു.
Content Highlights: IUML leader PMA Salam has justified visit to Shajan's house