രോഗങ്ങൾ തുടക്കത്തിലേ തിരിച്ചറിയാം: 35 വയസ്സിന് മുകളിലുള്ളവർ ആരോഗ്യ പരിശോധന നടത്തണമെന്ന് ഒമാൻ

സെപ്റ്റംബർ 17-ന് ആചരിക്കുന്ന ലോക രോഗി സുരക്ഷാ ദിനത്തോടനുബന്ധിച്ചാണ് മന്ത്രാലയം പ്രത്യേക സന്ദേശം പുറപ്പെടുവിച്ചത്.

രോഗങ്ങൾ തുടക്കത്തിലേ തിരിച്ചറിയാം: 35 വയസ്സിന് മുകളിലുള്ളവർ ആരോഗ്യ പരിശോധന നടത്തണമെന്ന് ഒമാൻ
dot image

ഒമാനിൽ 35 വയസ്സും അതിനുമുകളിലും പ്രായമുള്ളവർ പതിവ് ആരോഗ്യ പരിശോധനകൾ ജീവിതചര്യയുടെ ഭാഗമാക്കണമെന്ന് ആരോഗ്യ മന്ത്രാലയം അഭ്യർത്ഥിച്ചു. ജീവിതശൈലി രോഗങ്ങളും മറ്റ് വിട്ടുമാറാത്ത രോഗങ്ങളും തുടക്കത്തിലെ കണ്ടുപിടിച്ച് ചികിത്സ ഉറപ്പാക്കുന്നതിന്റെ പ്രാധാന്യം ചൂണ്ടിക്കാട്ടിയാണ് ഈ നിർദ്ദേശം.

സെപ്റ്റംബർ 17-ന് ആചരിക്കുന്ന ലോക രോഗി സുരക്ഷാ ദിനത്തോടനുബന്ധിച്ചാണ് മന്ത്രാലയം പ്രത്യേക സന്ദേശം പുറപ്പെടുവിച്ചത്. രോഗങ്ങൾ വരാതെ തടയുന്ന പ്രതിരോധ ആരോഗ്യ പരിചരണത്തിനും യഥാസമയം ചികിത്സ ലഭ്യമാക്കുന്നതിനും എല്ലാവരും തൊട്ടടുത്തുള്ള ആരോഗ്യ കേന്ദ്രങ്ങൾ സന്ദർശിച്ച് പരിശോധനകൾ നടത്തണമെന്ന് അധികൃതർ ഓർമ്മിപ്പിച്ചു.

"ജീവിതകാലം മുഴുവൻ സുരക്ഷിതമായ പരിചരണത്തിലേക്ക്" എന്ന സന്ദേശവുമായാണ് മന്ത്രാലയം ഈ ബോധവത്ക്കരണ പ്രചാരണം നടത്തുന്നത്. രോഗങ്ങൾ നേരത്തെ തിരിച്ചറിയുന്നത് വഴി ഭാവിയിലുണ്ടാകുന്ന ഗുരുതരമായ ആരോഗ്യ പ്രശ്നങ്ങളും സങ്കീർണ്ണതകളും ഒഴിവാക്കാൻ സാധിക്കുമെന്നും മന്ത്രാലയം വ്യക്തമാക്കി.

Content Highlights: Oman has advised people aged above 35 to undergo health screenings for early detection of diseases. The recommendation focuses on identifying health conditions at an early stage through regular medical examinations.

dot image
To advertise here,contact us
dot image