

ഒമാനിലെ മുൻ പ്രവാസിയും തൃശ്ശൂർ മാള പട്ടേപ്പാടം സ്വദേശിയുമായ ചീനിക്കാപുറത്ത് അലി (68) നിര്യാതനായി. ദീർഘകാലം ഒമാനിൽ പ്രവാസിയായിരുന്ന അദ്ദേഹം നാട്ടിൽ വെച്ചാണ് മരണപ്പെട്ടത്. ഖബറടക്കം പട്ടേപ്പാടം ജമാഅത്ത് പള്ളി ഖബർസ്ഥാനിൽ നടന്നു.
ലൈലയാണ് പരേതന്റെ ഭാര്യ. ജിഷിത, ജാസിർ എന്നിവർ മക്കളും, മുജീബ് മരുമകനുമാണ്. മസ്കറ്റിലെ ഗ്ലോബൽ സോഴ്സ് കമ്പനിയിൽ ഓഫീസ് അസിസ്റ്റന്റായി ജോലി ചെയ്യുന്ന സത്താർ സഹോദരനാണ്.
Content Highlights: A former Oman expatriate who was a native of Thrissur has passed away. Further details regarding the person and circumstances were reported in connection with the incident.