ഒമാനിൽ ബിസിനസ് വരുമാനം മറച്ചുവെച്ചാൽ പിടിവീഴും; ടാക്സ് അതോറിറ്റിയുടെ കർശന മുന്നറിയിപ്പ്

രാജ്യത്തെ നികുതി നിയമങ്ങൾ അനുസരിച്ച് എല്ലാ സ്ഥാപനങ്ങളും തങ്ങളുടെ യഥാർത്ഥ വരുമാനം കൃത്യമായി വെളിപ്പെടുത്താനും ആവശ്യമായ സാമ്പത്തിക റെക്കോർഡുകൾ സൂക്ഷിക്കാനും ബാധ്യസ്ഥരാണ്

ഒമാനിൽ ബിസിനസ് വരുമാനം മറച്ചുവെച്ചാൽ പിടിവീഴും; ടാക്സ് അതോറിറ്റിയുടെ കർശന മുന്നറിയിപ്പ്
dot image

ബിസിനസ് ഇടപാടുകളിലൂടെയുള്ള വരുമാനം മറച്ചുവെക്കാൻ വ്യക്തിഗത ബാങ്ക് അക്കൗണ്ടുകളോ പണമായുള്ള ഇടപാടുകളോ ഉപയോഗിക്കുന്നതിനെതിരെ സ്ഥാപനങ്ങൾക്കും വ്യക്തികൾക്കും മുന്നറിയിപ്പുമായി ഒമാൻ ടാക്സ് അതോറിറ്റി. ഇത്തരം രീതികൾ നികുതി വെട്ടിപ്പായി കണക്കാക്കുമെന്നും ഇതിനെതിരെ ശക്തമായ നിയമനടപടികൾ സ്വീകരിക്കുമെന്നും അതോറിറ്റി വ്യക്തമാക്കി.

ബിസിനസ് വരുമാനം മറച്ചുവെക്കാൻ വ്യക്തിഗത അക്കൗണ്ടുകളോ പണമിടപാടുകളോ ഉപയോഗിക്കുന്നത് നികുതി വെട്ടിപ്പിന് പുറമെ കള്ളപ്പണം വെളുപ്പിക്കൽ ലക്ഷണമായി സംശയിക്കാനിടയാക്കുമെന്ന് അധികൃതർ ചൂണ്ടിക്കാട്ടി. സുൽത്താനേറ്റിലുടനീളമുള്ള സാമ്പത്തിക ഇടപാടുകളിൽ സുതാര്യത ഉറപ്പാക്കുന്നതിന്റെയും നികുതി നിയമങ്ങൾ പാലിക്കുന്നുണ്ടെന്ന് ഉറപ്പുവരുത്തുന്നതിന്റെയും ഭാഗമായാണ് ഈ കർശന മുന്നറിയിപ്പ്.

രാജ്യത്തെ നികുതി നിയമങ്ങൾ അനുസരിച്ച് എല്ലാ സ്ഥാപനങ്ങളും തങ്ങളുടെ യഥാർത്ഥ വരുമാനം കൃത്യമായി വെളിപ്പെടുത്താനും ആവശ്യമായ സാമ്പത്തിക റെക്കോർഡുകൾ സൂക്ഷിക്കാനും ബാധ്യസ്ഥരാണ്. നികുതി വെട്ടിപ്പുമായി ബന്ധപ്പെട്ട സംശയാസ്പദമായ പ്രവർത്തനങ്ങൾ ശ്രദ്ധയിൽപ്പെട്ടാൽ അതോറിറ്റിയുടെ ഔദ്യോഗിക റിപ്പോർട്ടിങ് ചാനലുകൾ വഴി പൊതുജനങ്ങൾക്ക് വിവരം അറിയിക്കാമെന്നും അധികൃതർ കൂട്ടിച്ചേർത്തു.

Content Highlights: Oman's Tax Authority has warned businesses against concealing revenue and failing to disclose accurate income details. Authorities stated that strict action will be taken against violations of tax regulations.

dot image
To advertise here,contact us
dot image