ഒമാൻ ക്രൂഡ് വില 89 ഡോളറിലേക്ക്; ഹോർമുസ് ആശങ്കയിൽ ആഗോള എണ്ണവില കുതിക്കുന്നു

കഴിഞ്ഞ ഒരാഴ്ചയ്ക്കിടെ ക്രൂഡ് ഓയിൽ വിലയിൽ 10 ശതമാനത്തിലേറെ വർധനവുണ്ടായതായാണ് വിപണി കണക്കുകൾ വ്യക്തമാക്കുന്നത്

ഒമാൻ ക്രൂഡ് വില 89 ഡോളറിലേക്ക്; ഹോർമുസ് ആശങ്കയിൽ ആഗോള എണ്ണവില കുതിക്കുന്നു
dot image

ഹോർമുസ് കടലിടുക്ക് പൂർണമായി തുറക്കുന്നതില്‍ അനിശ്ചിതത്വം നിലനില്‍ക്കെ ആഗോള വിപണിയിൽ എണ്ണവില കുതിച്ചുയരുന്നു. ഇതിന്റെ ഭാഗമായി ഒമാൻ ക്രൂഡ് ഓയിലിന്റെ വില ഇന്നലെ ബാരലിന് 8.13 ഡോളർ ഉയർന്ന് 89.12 ഡോളറിലെത്തി. 2026 ഒക്ടോബർ ഡെലിവറിക്കായുള്ള ഒമാൻ ക്രൂഡ് വിലയാണ് പുതിയ ഉയരം രേഖപ്പെടുത്തിയത്. കഴിഞ്ഞ ഒരാഴ്ചയ്ക്കിടെ ക്രൂഡ് ഓയിൽ വിലയിൽ 10 ശതമാനത്തിലേറെ വർധനവുണ്ടായതായാണ് വിപണി കണക്കുകൾ വ്യക്തമാക്കുന്നത്.

അമേരിക്കയും ഇറാനും തമ്മിലുള്ള ചർച്ചകളിൽ കാര്യമായ പുരോഗതി ഉണ്ടാകാത്തതും എണ്ണവിപണിയിലെ അനിശ്ചിതത്വം വർധിപ്പിച്ചിട്ടുണ്ട്. സമാധാന ചർച്ചകളുടെ ഭാഗമായി ഇറാനിൽ നിന്ന് സംഘർഷവുമായി ബന്ധപ്പെട്ട നഷ്ടപരിഹാരം ആവശ്യപ്പെടുമെന്ന് അമേരിക്കൻ പ്രസിഡന്റ് ഡൊണാൾഡ് ട്രംപ് വ്യക്തമാക്കിയിരുന്നു. ഇതോടെ ഹോർമുസ് കടലിടുക്ക് ഉടൻ തുറക്കുമെന്ന പ്രതീക്ഷകൾ കൂടുതൽ അകന്നതായി വിലയിരുത്തപ്പെടുന്നു.


ലോകത്തെ പ്രധാന എണ്ണ ബെഞ്ച്മാർക്കായ ബ്രെന്റ് ക്രൂഡ് വിലയും ബാരലിന് 90 ഡോളറിനോട് അടുക്കുകയാണ്. പശ്ചിമേഷ്യയിലെ ഭൗമരാഷ്ട്രീയ സംഘർഷങ്ങളും വിതരണ ആശങ്കകളും എണ്ണവില ഉയരാൻ കാരണമായതായി വിപണി വിദഗ്ധർ ചൂണ്ടിക്കാട്ടുന്നു.
അതേസമയം, എണ്ണവിലയിലെ വർധന ആഗോള പണപ്പെരുപ്പ ആശങ്കകൾക്കും ശക്തി പകരുന്നുണ്ട്. അമേരിക്കയിൽ പലിശനിരക്ക് വീണ്ടും ഉയർത്തേണ്ട സാഹചര്യം രൂപപ്പെടുമോയെന്ന ആശങ്കയും വിപണികളിൽ നിലനിൽക്കുന്നു. ഇന്ന് പുറത്തുവരാനിരിക്കുന്ന അമേരിക്കൻ ഉപഭോക്തൃ വിലസൂചിക (CPI) കണക്കുകൾ ഫെഡറൽ റിസർവിന്റെ അടുത്ത ധനനയ തീരുമാനങ്ങളിൽ നിർണായക സ്വാധീനം ചെലുത്തുമെന്നാണ് സാമ്പത്തിക വിദഗ്ധരുടെ വിലയിരുത്തൽ.

Content Highlight: Oman crude has climbed to around $89 amid growing concerns over the Strait of Hormuz. The developments are also driving up global oil prices.

dot image
To advertise here,contact us
dot image