ജീവിതനിലവാരത്തിൽ ചരിത്രനേട്ടവുമായി ഒമാൻ; ആഗോളതലത്തിൽ മൂന്നാം സ്ഥാനം

സുസ്ഥിരമായ നഗരാസൂത്രണവും മസ്‌കറ്റ് കേന്ദ്രീകരിച്ച് ഭരണകൂടം നടപ്പിലാക്കിവരുന്ന ആധുനിക വികസന പദ്ധതികളും ഇതിൽ പ്രധാന പങ്കുവഹിച്ചു

ജീവിതനിലവാരത്തിൽ ചരിത്രനേട്ടവുമായി ഒമാൻ; ആഗോളതലത്തിൽ മൂന്നാം സ്ഥാനം
dot image

ലോകത്തിലെ ഏറ്റവും മികച്ച ജീവിതനിലവാരമുള്ള രാജ്യങ്ങളുടെ പട്ടികയിൽ ചരിത്രപരമായ നേട്ടവുമായി ഒമാൻ. പ്രമുഖ ആഗോള വിവരശേഖരണ പ്ലാറ്റ്‌ഫോമായ 'നംബിയോ' പുറത്തുവിട്ട ഏറ്റവും പുതിയ ജീവിതനിലവാര സൂചികയിൽ ഒമാൻ ആഗോളതലത്തിൽ മൂന്നാം സ്ഥാനം കരസ്ഥമാക്കി. കൂടാതെ, ഏഷ്യൻ-അറബ് രാജ്യങ്ങളുടെ പട്ടികയിൽ ഒന്നാം സ്ഥാനം നിലനിർത്താനും ഒമാന് സാധിച്ചു.

കഴിഞ്ഞ വർഷത്തെ നാലാം സ്ഥാനത്തുനിന്നാണ് ഒമാൻ ഒരു പടി കൂടി മുന്നേറി ടോപ്പ് 3-യിലേക്ക് എത്തിയത്. രാജ്യത്തെ മികച്ച സുരക്ഷാ സംവിധാനങ്ങൾ, ജനങ്ങളുടെ ഉയർന്ന വാങ്ങൽ ശേഷി, മലിനീകരണം കുറഞ്ഞ ശുചിത്വമുള്ള അന്തരീക്ഷം, ഗതാഗതക്കുരുക്കുകളില്ലാത്ത സുഗമമായ റോഡ് ശൃംഖല എന്നിവയാണ് ഈ ആഗോള അംഗീകാരത്തിന് ഒമാനെ അർഹമാക്കിയത്.

സുസ്ഥിരമായ നഗരാസൂത്രണവും മസ്‌കറ്റ് കേന്ദ്രീകരിച്ച് ഭരണകൂടം നടപ്പിലാക്കിവരുന്ന ആധുനിക വികസന പദ്ധതികളും ഇതിൽ പ്രധാന പങ്കുവഹിച്ചു. ഒപ്പം, രാജ്യത്ത് ഒരുക്കിയിരിക്കുന്ന മികച്ച നിക്ഷേപ സൗഹൃദ അന്തരീക്ഷം സുസ്ഥിര സാമ്പത്തിക വളർച്ചയ്ക്ക് വഴിയൊരുക്കിയതും ഒമാന്റെ ഈ അന്താരാഷ്ട്ര മുന്നേറ്റത്തിന് പിന്നിലെ പ്രധാന ഘടകങ്ങളാണ്.

Content Highlights: Oman has secured third place globally in a quality-of-life ranking, marking a significant achievement for the country. The result highlights Oman's progress in living standards and overall quality of life.

dot image
To advertise here,contact us
dot image