പ്രവാസികൾക്കും സ്വദേശികൾക്കും പുതിയ വാതിലുകൾ തുറക്കുന്നു; തൊഴിൽ രംഗം ശക്തിപ്പെടുത്താൻ ഒമാൻ

തൊഴിൽ വിപണി നേരിടുന്ന വെല്ലുവിളികൾക്ക് ദീർഘകാല പരിഹാരം കാണാൻ സർക്കാർ സ്ഥാപനങ്ങൾ, സ്വകാര്യ മേഖല, വിദ്യാഭ്യാസ-പരിശീലന കേന്ദ്രങ്ങൾ എന്നിവയെ ഏകോപിപ്പിച്ചാണ് പദ്ധതി നടപ്പിലാക്കുന്നത്

പ്രവാസികൾക്കും സ്വദേശികൾക്കും പുതിയ വാതിലുകൾ തുറക്കുന്നു; തൊഴിൽ രംഗം ശക്തിപ്പെടുത്താൻ ഒമാൻ
dot image

ഒമാനിലെ തൊഴിൽ വിപണിയെ കൂടുതൽ കാര്യക്ഷമവും ആഗോളതലത്തിൽ മത്സരക്ഷമവുമാക്കാൻ ലക്ഷ്യമിട്ട് പ്രത്യേക പദ്ധതിയുമായി ഒമാൻ ഭരണകൂടം. ഇതിന്റെ ഭാഗമായി തൊഴിൽ മന്ത്രാലയം പുതിയ റോഡ്‌മാപ്പ് പ്രഖ്യാപിച്ചു. സ്വദേശികൾക്കും ഉദ്യോഗാർത്ഥികൾക്കും കൂടുതൽ തൊഴിലവസരങ്ങൾ സൃഷ്ടിക്കുക, രാജ്യത്തിന്റെ സാമ്പത്തിക വളർച്ച ത്വരിതപ്പെടുത്തുക എന്നിവയാണ് പദ്ധതിയുടെ പ്രധാന ലക്ഷ്യങ്ങൾ. ഒമാന്റെ സമഗ്ര വികസനം മുൻനിർത്തിയുള്ള 'വിഷൻ 2040'ന്റെ ഭാഗമായാണ് ഈ പുതിയ ചുവടുവെപ്പ്.

തൊഴിൽ വിപണി നേരിടുന്ന വെല്ലുവിളികൾക്ക് ദീർഘകാല പരിഹാരം കാണാൻ സർക്കാർ സ്ഥാപനങ്ങൾ, സ്വകാര്യ മേഖല, വിദ്യാഭ്യാസ-പരിശീലന കേന്ദ്രങ്ങൾ എന്നിവയെ ഏകോപിപ്പിച്ചാണ് പദ്ധതി നടപ്പിലാക്കുന്നത്. യോഗ്യരായ ഉദ്യോഗാർത്ഥികളുടെ തൊഴിൽ സാധ്യതകൾ വർദ്ധിപ്പിക്കുക, ആവശ്യമായ നൈപുണ്യ വികസനം ഉറപ്പാക്കുക, തൊഴിൽ വിപണിയിലെ ഭരണസംവിധാനങ്ങൾ കൂടുതൽ സുതാര്യമാക്കുക എന്നിവയ്ക്കാണ് റോഡ്‌മാപ്പിൽ മുൻഗണന നൽകിയിരിക്കുന്നത്.

തൊഴിൽ വിപണിയുടെ ആധുനിക ആവശ്യങ്ങൾക്കനുസരിച്ച് രാജ്യത്തെ വിദ്യാഭ്യാസവും തൊഴിൽ പരിശീലനവും നവീകരിക്കാനും പദ്ധതി ലക്ഷ്യമിടുന്നു. എണ്ണയിതര വരുമാനം ലക്ഷ്യമിട്ടുള്ള സാമ്പത്തിക വൈവിധ്യവത്ക്കരണത്തിന് പൂർണ പിന്തുണ നൽകുന്നതിനൊപ്പം ഒമാന്റെ ദീർഘകാല വികസന കാഴ്ചപ്പാടുകൾക്ക് പുതിയ റോഡ്‌മാപ്പ് വലിയ കരുത്താകുമെന്നാണ് വിലയിരുത്തപ്പെടുന്നത്.

Content Highlights: Oman is introducing measures to strengthen the employment sector and create new opportunities for both expatriate workers and Omani citizens.

dot image
To advertise here,contact us
dot image