നിയമസഭാ തെരഞ്ഞെടുപ്പുകളിൽ കോൺഗ്രസ് ചെലവ് 136 കോടി; BJPയുടെ ചെലവ് പുറത്ത് വിടാതെ തെരഞ്ഞെടുപ്പ് കമ്മീഷൻ

59.28 കോടി രൂപയാണ് കെപിസിസി ചെലവഴിച്ചത്

നിയമസഭാ തെരഞ്ഞെടുപ്പുകളിൽ കോൺഗ്രസ് ചെലവ് 136 കോടി; BJPയുടെ ചെലവ് പുറത്ത് വിടാതെ തെരഞ്ഞെടുപ്പ് കമ്മീഷൻ
dot image

ന്യൂഡല്‍ഹി: നിയമസഭാ തെരഞ്ഞെടുപ്പുകളില്‍ കോണ്‍ഗ്രസിന് ആകെ ചെലവായത് 136.94 കോടി രൂപ. കേരളം, തമിഴ്‌നാട്, അസം, പുതുച്ചേരി, പശ്ചിമ ബംഗാള്‍ നിയമസഭാ തെരഞ്ഞെടുപ്പുകളിലെ ചെലവാണ് പുറത്ത് വിട്ടത്. തെരഞ്ഞെടുപ്പ് കമ്മീഷന്‍ പുറത്തുവിട്ട കണക്കിലാണ് ഈ വിവരങ്ങള്‍ ഉള്ളത്. ബിജെപിയുടെ ചെലവ് വിവരം ഇതുവരെ തെരഞ്ഞെടുപ്പ് കമ്മീഷന്‍ പുറത്ത് വിട്ടില്ല.

പൊതുവായ പ്രചാരണത്തിന് 40.51 കോടി രൂപയാണ് കോണ്‍ഗ്രസ് ചെലവഴിച്ചത്. ഇതില്‍ 21.78 കോടി രൂപ താര പ്രചാരകരുടെ യാത്രാ ചെലവിനും 11.95 കോടി രൂപ പരസ്യത്തിനും 1.23 കോടി രൂപ പൊതു യോഗങ്ങള്‍, ഘോഷയാത്ര, റാലി തുടങ്ങിയവയ്ക്കും വേണ്ടിയാണ് ചെലഴിച്ചത്.

സ്ഥാനാര്‍ത്ഥികള്‍ക്കായി 96.42 കോടി രൂപ ചെലവഴിച്ചു. 95.29 കോടി രൂപ ഒറ്റത്തവണയായും 1.13 കോടി രൂപ സാമൂഹിക മാധ്യമ പ്രചരണത്തിനുമാണ് ഉപയോഗിക്കുന്നത്. ഇതിന് പുറമേ സംസ്ഥാന കോണ്‍ഗ്രസ് യൂണിറ്റുകള്‍ക്കായി ദേശീയ കോണ്‍ഗ്രസ് കമ്മിറ്റി 83.2 കോടി രൂപയാണ് നല്‍കിയത്.

അതേസമയം തെരഞ്ഞെടുപ്പുകള്‍ക്കായി സംസ്ഥാന കോണ്‍ഗ്രസ് യൂണിറ്റുകള്‍ 102.48 കോടി രൂപ ചെലവഴിച്ചു. അസമില്‍ 22.62 കോടി രൂപ, തമിഴ്‌നാട്ടില്‍ 6.27 കോടി രൂപ, പശ്ചിമ ബംഗാളില്‍ 7.56 കോടി രൂപ, പുതുച്ചേരിയില്‍ 6.74 കോടി രൂപയുമാണ് ചെലവഴിച്ചത്. കെപിസിസി ചെലവഴിച്ചത് 59.28 കോടി രൂപയാണ്.

Content Highlights: Congress spent a total of ₹136.94 crore in assembly elections, according to the latest expenditure details

dot image
To advertise here,contact us
dot image