ശൈത്യകാല സീസണില്‍ ഒമാനില്‍ വിനോദ സഞ്ചാരികളുടെ എണ്ണത്തില്‍ വന്‍ വര്‍ദ്ധനവ്; കണക്കുകൾ പുറത്ത്

ഒമാനിലെ വിനോദ സഞ്ചാര മേഖയിലേക്ക് എത്തുന്ന സന്ദര്‍ശകരുടെ എണ്ണം ഓരോ വര്‍ഷവും വര്‍ദ്ധിക്കുകയാണ്.

ശൈത്യകാല സീസണില്‍ ഒമാനില്‍ വിനോദ സഞ്ചാരികളുടെ എണ്ണത്തില്‍ വന്‍ വര്‍ദ്ധനവ്; കണക്കുകൾ പുറത്ത്
dot image

ഈ വര്‍ഷത്തെ ശൈത്യകാല സീസണില്‍ ഒമാനില്‍ വിനോദ സഞ്ചാരികളുടെ എണ്ണത്തില്‍ വന്‍ വര്‍ദ്ധനവ്. 2026-ന്റെ ആദ്യ രണ്ട് മാസങ്ങളില്‍ 12.6 ശതമാനം വര്‍ദ്ധനവാണ് സന്ദര്‍ശകരുടെ എണ്ണത്തില്‍ രേഖപ്പെടുത്തിയത്. അതിനിടെ പശ്ചിമേഷ്യന്‍ സംഘര്‍ഷങ്ങള്‍ക്കിടയിലും ഒമാനിലെ വ്യോമാതിര്‍ത്തിയും വിമാനത്താവളങ്ങളും സാധാരണ നിലയില്‍ പ്രവര്‍ത്തിച്ചെങ്കിലും വിനേദ സഞ്ചാര മേഖല കടുത്ത പ്രതിസന്ധി നേരിട്ടു.

ഒമാനിലെ വിനോദ സഞ്ചാര മേഖയിലേക്ക് എത്തുന്ന സന്ദര്‍ശകരുടെ എണ്ണം ഓരോ വര്‍ഷവും വര്‍ദ്ധിക്കുകയാണ്. നാഷണല്‍ സെന്റര്‍ ഫോര്‍ സ്റ്റാറ്റിസ്റ്റിക്‌സ് ആന്‍ഡ് ഇന്‍ഫര്‍മേഷന്റെ പുതിയ കണക്കുകള്‍ പ്രകാരം ഈ വര്‍ഷത്തെ ആദ്യ രണ്ട് മാസങ്ങളില്‍ സഞ്ചാരികളുടെ വലിയ ഒഴുക്കാണ് രാജ്യത്തേക്ക് ഉണ്ടാത്. 7,52,474 സഞ്ചാരികളാണ് ഇക്കാലയളവില്‍ ഒമാന്റെ സൗന്ദര്യം ആസ്വദിക്കുന്നതിനായി എത്തിയത്.

കഴിഞ്ഞ വര്‍ഷം ഇതേ കാലയളവില്‍ ഇത് 6,68,205 ആയിരുന്നു. 12.6 ശതമാനമാണ് വര്‍ദ്ധന. യുഎഇ, ഇന്ത്യ, ജര്‍മനി, റഷ്യ, പോളണ്ട് എന്നീ രാജ്യങ്ങളില്‍ നിന്നാണ് ഏറ്റവും കൂടുതല്‍ സന്ദര്‍ശകര്‍ എത്തിയത്. സഞ്ചാരികളുടെ എണ്ണം കൂടിയതോടെ ടൂറിസം മേഖലയിലെ വരുമാനത്തിലും വര്‍ദ്ധനവ് ഉണ്ടായി. ഹോട്ടല്‍ മേഖലയില്‍ നിന്ന് മാത്രം 18.5 ദശലക്ഷം റിയാലാണ് ലഭിച്ചത്. അതിനിടെ പശ്ചിമേഷ്യന്‍ സംഘര്‍ഷങ്ങള്‍ ടൂറിസം മേഖലയെ വലിയ രീതിയില്‍ പ്രതിസന്ധിയിലാക്കി.

മിഡില്‍ ഈസ്റ്റ് മേഖലയില്‍ പ്രതിദിനം 600 മില്യണ്‍ യുഎസ് ഡോളറിന്റെയെങ്കിലും കുറവുണ്ടായിട്ടുണ്ടെന്നാണ് വേള്‍ഡ് ട്രാവല്‍ & ടൂറിസം കൗണ്‍സിലിന്റെ കണക്ക്. ആഗോള വിനോദ വാണിജ്യ മേഖലയില്‍ ഗള്‍ഫ് രാജ്യങ്ങള്‍ പ്രധാന പങ്ക് വഹിക്കുന്നുണ്ട്. ആഗോള അന്താരാഷ്ട്ര വരവിന്റെ അഞ്ച് ശതമാനവും അന്താരാഷ്ട്ര ഗതാഗതത്തിന്റെ 14 ശതമാനവും ഈ മേഖലയിലൂടെയാണ് കടന്നുപോകുന്നത്.

ദുബായ്, അബുദാബി, ദോഹ, ബഹ്റൈന്‍ എന്നിവയുള്‍പ്പെടെയുള്ള പ്രധാന പ്രാദേശിക വ്യോമയാന കേന്ദ്രങ്ങള്‍ സാധാരണയായി പ്രതിദിനം ഏകദേശം 5,26,000ത്തിലധികം യാത്രക്കാരെയാണ് കൈകാര്യം ചെയ്തിരുന്നത്. സംഘര്‍ഷങ്ങള്‍ക്ക് അയവ് വന്നതോടെ ടൂറിസം മേഖല പഴയ പ്രതാപത്തിലേക്ക് മടങ്ങി വരുമെന്നാണ് പ്രതീക്ഷ.

Content Highlights: Oman has recorded a sharp increase in tourist arrivals during the winter season, as per the latest data. The surge is expected to boost the country’s tourism sector significantly.

dot image
To advertise here,contact us
dot image