

ഒമാനില്‍ നിന്ന് പ്രവാസി വിദ്യാര്‍ത്ഥിയെ കാണാതായി. മസ്‌കറ്റ് ഗവര്‍ണറേറ്റിലെ ബൗഷര്‍ വിലായത്തിലെ അല്‍ഗുബ്രയില്‍ നിന്നാണ് ഷിരീന്‍ മഹ്‌മൂദ് ഷാബാന്‍ യഹ്യ എന്ന പതിനഞ്ചുകാരിയെ കാണാതായത്. വിദ്യാര്‍ത്ഥിയെക്കുറിച്ച് വിവരം ലഭിക്കുന്നവര്‍ അക്കാര്യം റിപ്പോര്‍ട്ട് ചെയ്യണമെന്ന് റോയല്‍ ഒമാന്‍ പൊലീസ് പൊതുജനങ്ങളോട് അഭ്യര്‍ത്ഥിച്ചു.
അടുത്തുള്ള പൊലീസ് സ്‌റ്റേഷനിലോ പൊലീസ് ഓപ്പറേഷന്‍ സേന്ററിലോ വിവരങ്ങള്‍ കൈമാറണമെന്നാണ് അഭ്യര്‍ത്ഥന. ഗുബ്ര മേഖലയിലെ വീട്ടില്‍ നിന്നാണ് പെണ്‍കുട്ടിയെ കാണാതായതെന്ന് രക്ഷിതാക്കള്‍ പൊലീസിന് നല്‍കിയ പരാതിയില്‍ പറയുന്നു. വിദ്യാര്‍ത്ഥിയെ കണ്ടെത്തുന്നതിന് വേണ്ടിയുള്ള അന്വേഷണം ഇപ്പോഴും തുടരുകയാണ്.
Content Highlights: Expat student goes missing in Oman; authorities launch search