ഒമാനിലെ മഴക്കെടുതിയിൽ ഒരു മലയാളി കൂടി മരിച്ചു

കൊല്ലം സ്വദേശിയായ മഹേഷ് കുമാറാണ് മരിച്ചത്

ഒമാനിലെ മഴക്കെടുതിയിൽ ഒരു മലയാളി കൂടി മരിച്ചു
dot image

മസ്കറ്റ്: ഒമാനിൽ മഴക്കെടുതിയില്‍ ഒരു മലയാളി കൂടി മരിച്ചു. കൊല്ലം സ്വദേശിയായ മഹേഷ് കുമാറാണ് മരിച്ചത്. ടൂറിസ്റ്റ് കേന്ദ്രമായ വാദി ബനീ ഖാലിദിലെ വെള്ളച്ചാട്ടം സന്ദർശിക്കുന്നതിടെയായിരുന്നു അപകടം. നടപടികൾ പൂർത്തിയാക്കിയ ശേഷം മൃതദേഹം നാട്ടിലേക്ക് കൊണ്ടുപോകും. ഇതിനായുള്ള തുടർനടപടികൾ നടക്കുന്നതായി അധികൃതർ അറിയിച്ചു.

ഇന്നലെ ഒമാനിലുണ്ടായ മിന്നല്‍ പ്രളയത്തില്‍ മരിച്ച രണ്ട് മലയാളികളുടെ മൃതദേഹം ഇന്ന് അര്‍ദ്ധരാത്രിയോടെ നാട്ടിലേക്ക് കൊണ്ടുപോകും. അപകടത്തില്‍ മരിച്ച മറ്റൊരു മലയാളി യുസഫിന്റെ മൃതദേഹവും നാട്ടില്‍ എത്തിക്കും. അപകടത്തിൽ കാണാതായ യൂസഫിന്റെ മാതാവിനായി തെരച്ചില്‍ തുടരുകയാണ്. ഇന്നലെ രാത്രിയായിരുന്നു ഒമാനില്‍ മലയാളി കുടുംബം സഞ്ചരിച്ച വാഹനം മിന്നല്‍ പ്രളയത്തില്‍ അകപ്പെട്ടത്. തൃത്താല, കൂറ്റനാട് സ്വദേശികളായ യൂസഫ് ,തൃത്താല കൊറ്റപ്പാടം സ്വദേശി ഷംല ലുബിഷാദ് എന്നിവര്‍ക്കാണ് അപകടത്തില്‍ ജീവന്‍ നഷ്ടമായത്.

Content Highlights: Another Malayali dies in Oman rainstorm

dot image
To advertise here,contact us
dot image