ഒമാനിൽ അനധികൃതമായി പ്രവര്‍ത്തിച്ചിരുന്ന ഭക്ഷ്യോത്പ്പാദന സ്ഥാപനം പൊളിച്ചുനീക്കി

ഒരു വീട്ടിലായിരുന്നു വാണിജ്യ ലൈസന്‍സ് ഇല്ലാതെ ബേക്കറി പ്രവര്‍ത്തിച്ചിരുന്നത്

ഒമാനിൽ അനധികൃതമായി പ്രവര്‍ത്തിച്ചിരുന്ന ഭക്ഷ്യോത്പ്പാദന സ്ഥാപനം പൊളിച്ചുനീക്കി
dot image

ഒമാനിലെ മുസന്ന വിലായത്തില്‍ അനധികൃതമായി പ്രവര്‍ത്തിച്ചിരുന്ന ഭക്ഷ്യോത്പ്പാദന സ്ഥാപനം മുനിസിപ്പാലിറ്റി പൊളിച്ചുനീക്കി. പബ്ലിക് പ്രോസിക്യൂഷന്റെയും റോയല്‍ ഒമാന്‍ പൊലീസിന്റെയും സഹകരണത്തോടെയായിരുന്നു നടപടി. ഒരു വീട്ടിലായിരുന്നു വാണിജ്യ ലൈസന്‍സ് ഇല്ലാതെ ബേക്കറി പ്രവര്‍ത്തിച്ചിരുന്നത്.

ആരോഗ്യ മാനദണ്ഡങ്ങള്‍ പാലിക്കാതെ ഇവിടെ നിന്ന് വലിയ അളവില്‍ സമൂസകള്‍ നിര്‍മ്മിച്ച് വിതരണം ചെയ്തതായി സൗത്ത് അല്‍ ബത്തിന മുന്‍സിപ്പാലിറ്റി അറിയിച്ചു. തൊള്ളയിരത്തിലധികം കിലോഗ്രാം ഭക്ഷ്യ ഉത്പന്നങ്ങളും ഉദ്യോഗസ്ഥര്‍ പിടിച്ചെടുത്ത് നശിപ്പിച്ചു. പ്രതികള്‍ക്കെതിരെ ആവശ്യമായ നിയമ നടപടി സ്വീകരിച്ചതായും മുന്‍സിപ്പാലിറ്റി വ്യക്തമാക്കി.

Content Highlights: Oman's authorities have taken action against an illegal food production facility, highlighting the country's efforts to ensure food safety and quality. In a recent inspection campaign in South Al Sharqiyah, 154.15 kg of unfit food items were destroyed, and 17 health violations were issued

dot image
To advertise here,contact us
dot image