

ഒമാനില്‍ എണ്ണ ഇതര ഉത്പ്പന്നങ്ങളുടെ കയറ്റുമതിയില്‍ വര്‍ദ്ധന. നാഷണല്‍ സെന്റര്‍ ഫോര്‍ സ്റ്റാറ്റിസ്റ്റിക്‌സ് ആന്‍ഡ് ഇന്‍ഫര്‍മേഷന്റെ റിപ്പോര്‍ട്ട് പ്രകാരം എണ്ണ ഇതര കയറ്റുമതി 2025ല്‍ 6.7 ബില്യണ്‍ റിയാലായി ഉയര്‍ന്നു. മുന്‍ വര്‍ഷത്തെ അപേക്ഷിച്ച് 7.5 ശതമാനമാണ് വര്‍ദ്ധന. പുനര്‍ കയറ്റുമതി പ്രവര്‍ത്തനങ്ങളിലും ശക്തമായ വളര്‍ച്ചയുണ്ടായി.
2024ലെ 1.708 ബില്യണ്‍ റിയാലില്‍ നിന്ന് 2025 ല്‍ 2.056 ബില്യണ്‍ റിയാലായാണ് വര്‍ദ്ധിച്ചത്. രാസ, അനുബന്ധ വ്യവസായ ഉത്പ്പന്നങ്ങള്‍, ലോഹങ്ങള്‍, ലോഹ ഉത്പ്പന്നങ്ങൾ, പ്ലാസ്റ്റിക്കുകള്‍, യന്ത്രങ്ങള്‍, ഇലക്ട്രിക്കല്‍ ഉപകരണങ്ങള്‍ എന്നിവയാണ് എണ്ണയിതര കയറ്റുമതിയില്‍ മുന്നില്‍. അതിനിടെ എണ്ണ കയറ്റുമതിയില്‍ ഗണ്യമായ ഇടിവ് ഉണ്ടായതായും കണക്കുകള്‍ വ്യക്തമാക്കുന്നു. 204നെ അപേക്ഷിച്ച് 15.2 ശതമാനം ഇടിവാണ് കഴിഞ്ഞ വര്‍ഷം ഉണ്ടായത്.
Content Highlights: Oman records strong growth in non oil product exports, reflecting economic diversification efforts and improved trade performance in global markets