'നിരാശപ്പെടുത്തി, സമയം എടുത്ത് കളിക്കാമായിരുന്നു'; ഇന്ത്യൻ താരത്തെ വിമർശിച്ച് ​ഗവാസ്കർ‌

തുടക്കം തന്നെ ആക്രമിച്ചു കളിക്കാന്‍ മുതിര്‍ന്ന താരത്തിന്റെ സമീപനം ശരിയായില്ലെന്നും ഗാവസ്‌കര്‍ പറഞ്ഞു

'നിരാശപ്പെടുത്തി, സമയം എടുത്ത് കളിക്കാമായിരുന്നു'; ഇന്ത്യൻ താരത്തെ വിമർശിച്ച് ​ഗവാസ്കർ‌
dot image

ടി20 ലോകകപ്പ് സൂപ്പര്‍ 8 ദക്ഷിണാഫ്രിക്കയ്‌ക്കെതിരെ ഇന്ത്യ പരാജയം വഴങ്ങിയതിന് പിന്നാലെ തിലക് വര്‍മയെ വിമർശിച്ച് മുൻതാരം സുനില്‍ ഗവാസ്‌കര്‍. നിര്‍ണായക റോളില്‍ കളിക്കുന്ന തിലക് 2 പന്തില്‍ ഒരു റണ്ണുമായാണ് മടങ്ങിയത്. തിലക് വർമയുടെ പ്രകടനത്തെക്കുറിച്ച് വലിയ തോതില്‍ വിമര്‍ശനം വന്നപ്പോഴെല്ലാം പിന്തുണച്ച് സംസാരിച്ച ഗവാസ്കർ ഇത്തവണ താരത്തിന്റെ ബാറ്റിങ് സമീപനത്തെ വിമര്‍ശിച്ച് സംസാരിക്കുകയായിരുന്നു.

ഇന്ത്യയ്ക്ക് തുടക്കത്തില്‍ തന്നെ ആദ്യ വിക്കറ്റ് നഷ്ടമായ ഘട്ടത്തില്‍ തിലക് ഉത്തരവാദിത്തത്തോടെ ബാറ്റ് ചെയ്യേണ്ടതായിരുന്നുവെന്നാണ് ഗവാസ്‌കറുടെ അഭിപ്രായം. തുടക്കം തന്നെ ആക്രമിച്ചു കളിക്കാന്‍ മുതിര്‍ന്ന തിലകിന്റെ സമീപനം ശരിയായില്ലെന്നും ഗാവസ്‌കര്‍ പറഞ്ഞു. സമയമെടുത്ത് കളിക്കാൻ തിലക് ശ്രമിക്കണമായിരുന്നെന്നും ഇത്തവണ തന്നെ നിരാശപ്പെടുത്തിയെന്നും ഗവാസ്‌കര്‍ കൂട്ടിച്ചേർത്തു.

'തിലക് ബുദ്ധിമാനായ ബാറ്ററാണെന്നു ഞാന്‍ മുന്‍പ് പറഞ്ഞിട്ടുണ്ട്. ഇപ്പോഴും അങ്ങനെ തന്നെയാണ് ഞാന്‍ കരുതുന്നത്. എന്നാല്‍ ദക്ഷിണാഫ്രിക്കയ്‌ക്കെതിരായ അദ്ദേഹത്തിന്റെ പ്രകടനം എന്നെ അങ്ങേയറ്റം നിരാശപ്പെടുത്തി. കാരണം തുടക്കത്തില്‍ തന്നെ നമുക്ക് ഒരു വിക്കറ്റ് നഷ്ടമായിരുന്നു. ആ ഘട്ടത്തില്‍ 9.5 റണ്‍സാണ് ഒരോവറില്‍ ജയിക്കാന്‍ വേണ്ടിയിരുന്നത്. ഒരോവറില്‍ 15 റണ്‍സായിരുന്നില്ല വേണ്ടത്.'

'അപ്പോൾ തിലകിന് കുറച്ചുകൂടി സമയമെടുത്ത് കളിക്കാമായിരുന്നു. പ്രത്യേകിച്ച് മറുവശത്ത് അഭിഷേക് ശർമ റൺസെടുക്കാൻ തുടങ്ങുന്നതേ ഉണ്ടായിരുന്നുള്ളൂ. ആ ഘട്ടത്തില്‍ അഭിഷേകിനൊപ്പം മികച്ച കൂട്ടുകെട്ട് പടുത്തുയർത്തി ആദ്യ ആറ് ഓവറുകള്‍ മറികടക്കുക എന്നതായിരുന്നു തിലക് ചെയ്യേണ്ടിയിരുന്നത്. ആറ് ഓവറില്‍ 70 റണ്‍സ് വേണമെന്നില്ല. 55 റണ്‍സായാൽ പോലും അത് നല്ല പ്ലാറ്റ്‌ഫോമാകുമായിരുന്നു', ഗാവസ്‌കര്‍ വ്യക്തമാക്കി.

Content Highlights: T20 World Cup: He disappointed me: Sunil Gavaskar slams Tilak Varma's approach in SA loss

dot image
To advertise here,contact us
dot image