മദ്യം വെള്ളമാക്കി മാറ്റുന്ന മാജിക്; മലയാളി മെൻ്റലിസ്റ്റിന് രണ്ട് അന്താരാഷ്ട്ര റെക്കോർഡുകൾ

അന്താരാഷ്ട്ര തലത്തിൽ ശ്രദ്ധേയമായ ഇരട്ട നേട്ടങ്ങളിലൂടെ ഒമാനിലെ പ്രവാസി മലയാളി സമൂഹത്തിൻ്റെ അഭിമാനമായി മാറിയിരിക്കുകയാണ് സുജിത്

മദ്യം വെള്ളമാക്കി മാറ്റുന്ന മാജിക്; മലയാളി മെൻ്റലിസ്റ്റിന് രണ്ട് അന്താരാഷ്ട്ര റെക്കോർഡുകൾ
dot image

മദ്യം വെള്ളമാക്കി മാറ്റുന്ന ഇന്ദ്രജാലം പുറത്തെടുത്ത് മസ്കത്തിലെ മലയാളി മെൻ്റലിസ്റ്റ് സുജിത് പദ്മകുമാർ കരസ്ഥമാക്കിയത് രണ്ട് അന്താരാഷ്ട്ര റെക്കോർഡുകൾ. ഈ കാലഘട്ടത്തിലെ ഏറ്റവും വലിയ സാമൂഹിക വിപത്തായ മദ്യം, മയക്കുമരുന്ന്, മറ്റ് ലഹരി ഉപയോഗത്തിനെതിരായ അവബോധ ക്യാംപയിനിന്റെ ഭാഗമായി നടത്തിയ മെഗാ മെന്റലിസം ഷോയിൽ പങ്കെടുത്താണ് സുജിത്ത് രണ്ട് അന്താരാഷ്ട്ര റെക്കോഡുകൾ നേടിയത്.

ഒമാനിലെ പ്രവാസികൾക്കിടയിൽ മെന്റലിസം പ്രകടനങ്ങളിലൂടെ ഇതിനകം ശ്രദ്ധേയനായിക്കഴിഞ്ഞ സുജിത്തിന് ഒറ്റ പ്രകടനത്തിലൂടെ രണ്ട് അന്താരാഷ്ട്ര റെക്കോഡുകളാണ് സ്വന്തമാക്കാൻ കഴിഞ്ഞത്. സേ നോ ടു ഡ്രെ​ഗ്സ് എന്ന മുദ്രാവാക്യം മുൻ നിർത്തി സംഘടിപ്പിച്ച മെന്റലിസം ഷോയിൽ പങ്കെടുത്ത സുജിത്തിന് ഇൻഡോ വേൾഡ് ബുക്ക് ഓഫ് റെക്കോർഡ്സ്, ഇന്റർനാഷണൽ ബുക്ക് ഓഫ് റെക്കോർഡ്സ് എന്നീ രണ്ടു പുരസ്‌ക്കാരങ്ങളാണ് ലഭിച്ചത്.

അന്താരാഷ്ട്ര തലത്തിൽ ശ്രദ്ധേയമായ ഇരട്ട നേട്ടങ്ങളിലൂടെ ഒമാനിലെ പ്രവാസി മലയാളി സമൂഹത്തിൻ്റെ അഭിമാനമായി മാറിയിരിക്കുകയാണ് ഐഎസ്ഒ സർട്ടിഫൈഡ് മെന്റലിസ്സ്റ്റായ സുജിത് പദ്മകുമാർ. കഴിഞ്ഞ ഒന്നര വർഷമായി ഒമാനിൽ ചെറുതും വലുതുമായി അൻപതോളം വേദികളിൽ മെന്റലിസം ഷോകൾ സുജിത് അവതരിപ്പിച്ചിട്ടുണ്ട്.

Also Read:

ആലപ്പുഴ ചേർത്തല സ്വദേശിയായ സുജിത് തുടർന്നും സാമൂഹിക പ്രശ്നങ്ങൾ ഏറ്റെടുത്തുകൊണ്ട് മെന്റലിസം പ്രകടനങ്ങൾ നടത്താൻ ഈ പുരസ്‌ക്കാരങ്ങൾ തനിക്ക് പ്രചോദനം നൽകുന്നുവെന്ന് റിപ്പോർട്ടർ ടിവിയോടു പറഞ്ഞു. നിരവധി സംഘടനകളുടെ ആദരവും ഇതിനോടകം സുജിത് ഏറ്റുവാങ്ങിയിട്ടുണ്ട്. ചേർത്തലയിലെ ബിസിനസുകാരനായ പദ്മകുമാറിന്റെയും ശ്രീദേവിയുടെയും മകനാണ് സുജിത്. ഭാര്യ മീര മസ്‌ക്കത്തിൽ സോഫ്റ്റ്‍വെയർ എൻജിനീയറാണ്. മക്കൾ സ്വസ്തിക്, സാത്വിക് എന്നിവർ സ്കൂൾ വിദ്യാർത്ഥികളാണ്.

Content Highlights: A Malayali mentalist has secured two international records through a unique magic performance that transforms alcohol into water. The act has attracted global attention and recognition, highlighting the performer’s skill and innovation. This achievement marks a major milestone and brings international acclaim to the artist from Kerala.

dot image
To advertise here,contact us
dot image