

മസ്കത്തിലെ ചാവക്കാട് സ്വദേശികളുടെ കൂട്ടായ്മയായ നമ്മൾ ചാവക്കാട്ടുകാർ എന്ന സൗഹൃദക്കൂട്ട് - ഒമാൻ ചാപ്റ്റർ പുതിയ ഭാരവാഹികളെ തെരഞ്ഞെടുത്തു. പ്രസിഡന്റ് മനോജ് നരിയംപുള്ളിയുടെ അധ്യക്ഷതയിൽ കൂടിയ യോഗത്തിൽ പ്രസിഡൻ്റായി ഫൈസൽ വലിയകത്ത്, സെക്രട്ടറി ആഷിക്ക് മുഹമ്മദ്‌കുട്ടി, ട്രഷറർ മനോജ് നരിയംപുള്ളി, ഗ്ലോബൽ കോർഡിനേറ്റർ മുഹമ്മദ് യാസീൻ, രക്ഷധികാരിയായി മുഹമ്മദുണ്ണി, വെൽഫയർ കോർഡിനേറ്ററായി അബ്ദുൽ അസീസ് എന്നിവരെ തിരഞ്ഞെടുത്തു. ജനറൽബോഡി യോഗത്തിൽ ഗ്ലോബൽ കോർഡിനേറ്റർ സുബ്രഹ്മണ്യൻ സ്വാഗതം പറയുകയും പ്രസിഡന്റ് മനോജ് അധ്യക്ഷത വഹിക്കുകയും സെക്രട്ടറി ആഷിക്ക് മുഹമ്മദ്കുട്ടി സംഘടനയുടെ പ്രവർത്തന റിപ്പോർട്ട് അവതരിപ്പിക്കുകയും ചെയ്തു. കൂടാതെ ട്രഷറർ മുഹമ്മദ് യാസീൻ,അബ്ദുൽ അസീസ് ചേർന്ന് സംഘടനയുടെ ഓഡിറ്റും വെൽഫയർ ബഡ്ജറ്റ് ഉം അവതരിപ്പിച്ചു.
Content Highlights: Muscat's Chavakkad natives' association elects new office bearers